കെ പി എം എസ്
ഇരിങ്ങാലക്കുട: സർക്കാർ സർവീസ് സേവന മേഖലകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപ്പാക്കണമെന്ന് കെ പി എം എസ് സംസ്ഥാന ഖജാൻജി പി എ അജയഘോഷ് പറഞ്ഞു.
ഇരിങ്ങാലക്കുട ഏരിയ യൂണിയൻ ജനറൽ ബേഡിയോഗം പി കെ ചാത്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിത്യം ഉറപ്പാക്കുവാൻ സിവിൽ സർവീസ് സ്റ്റേറ്റ് സബോർഡിനേറ്റ് ആക്ട് 17 അനുസരിച്ച് വിഭാവനം ചെയ്യുന്നുണ്ട്. ഭരണഘടന ഉറപ്പുവരുത്തുന്ന നിയമ പരിരക്ഷയെ കാറ്റിൽ പറത്തിയാണ് ഈ ജനവിഭാഗത്തോട് മുൻ സർക്കാർ ക്രൂരത കാട്ടിയത്. പട്ടികജാതി വിഭാഗങ്ങളുടെ തുല്യത ഉറപ്പുവരുത്തുവാൻ വിദ്യാഭ്യാസ – തൊഴിൽ മേഖലകളിൽ സർക്കാർ നയം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂണിയൻ പ്രസിഡണ്ട് രഞ്ജിത്ത് കെ.വി അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ യു ഉമേഷ് , യൂണിയൻ സെക്രട്ടറി പി സി ചന്ദ്രൻ, വി എം ലളിത, കെ സി സന്തോഷ് എന്നിവർ സംസാരിച്ചു