IJKVOICE

വെഹിക്കിൾ ഇൻസ്പെക്ടർ വെട്ടിൽ

വടക്കാഞ്ചേരി പോലീസിന്റെ ബോലേറോ പിടികൂടിയ വെഹിക്കിൾ ഇൻസ്പെക്ടർ വെട്ടിൽ

വാഹനത്തിന് ഇൻഷുറൻസ് ഉണ്ട്

ഇല്ലാത്തത് പൊല്യൂഷൻ സർട്ടിഫിക്കറ്റ് മാത്രം

തൃശ്ശൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി വി ബിജുവാണ് വെട്ടിലായത്

ഇൻഷുറൻസും, പൊല്യൂഷനും ഇല്ലെന്ന് കാട്ടി വെഹിക്കിൾ ഇൻസ്പെക്ടർ ഫൈൻ ഇട്ടത് 4,000 രൂപ

ഇന്നലെ രാത്രി 11:00 മണിയോടെ പോലീസ് പെട്രോളിങ് നടത്തുന്നതിനിടെ ഉത്രാളിക്കാവിന് സമീപത്തു വച്ചായിരുന്നു എംവിഐ വാഹനം പിടികൂടിയത്

പോലീസ് പെട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വാഹനം കൊണ്ട് വട്ടം വച്ചാണ് പോലീസ് വാഹനം പിടികൂടിയത്

പൊലൂഷൻ ഇല്ലാത്തതിന് 2000വും ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും ചേർത്ത് 4000 രൂപയാണ് ഫൈൻ ഇട്ടത്

പൊലൂഷൻ സർട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കകം എടുത്താൽ ഫൈൻ 250 രൂപയായി കുറയും

പോലീസ് വാഹനത്തിന് വട്ടം വെച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുക്കാനും പോലീസിന്റെ നീക്കം