മലയാള സിനിമ രംഗത്ത് അഭിനയ തികവ് കൊണ്ട് തൻ്റേതായ ഇടംപിടിച്ച മഹാനടൻ ഇന്നസെൻ്റിൻ്റെ പേരിൽ ഫിലിം സൊസൈറ്റി രൂപീകരിച്ചു.പുല്ലൂർ പടിയൂർ മനയിൽ പി.വി. വിശാഖൻ്റെ അദ്ധ്യക്ഷതയിൽ സിനിമ സംവിധായകൻ ജിജുഅശോക് യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് , ടി.കെ ശശി, കലാഭവൻ നൗഷാദ് , പി . കെ അശോക് കുമാർ, സുകുമാരൻ തൃക്കാശ്ശേരി, കിംഗ്സ് മുരളി, വി എം ഗോപി, ജോഫി അവറാൻ, ജയപ്രകാശ് എടക്കുളം, സ്മിജിത്ത് കുമാർ, സുന്ദരൻകുട്ടി കാരെക്കാട്ട്,ഉഷ ഭാസ്കരൻ എന്നിവർ സംസാരിച്ചു.സൗപർണിക രജിതൻ, സിദ്ധാർത്ഥ് സന്തോഷ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.സുജയ് പടിയൂർമന സ്വാഗതവും ബിജു ചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ പ്രസിഡണ്ട് തോമസ് ചേനത്ത് പറമ്പിൽ, സെക്രട്ടറി രെഞ്ചു കാർത്യായനി, ട്രഷറർ സുജയ് പടിയൂർ മന