IJKVOICE

എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

തൃശ്ശൂർ പുത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

കൊങ്ങംപാറ സ്വദേശി രമേഷിന്റെ മകൻ ബദ്രീനാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ മുറ്റത്ത്‌ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപത്തുള്ള ദ്രവിച്ച എർത്ത് കമ്പിയിൽ നിന്നും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂർ ഗുരുദേവ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആണ് ബദ്രിനാഥ്.