IJKVOICE

ഡാൻസ് മൽസരം ക്യാമ്പസ് ഗ്രൂവ്സ് ഒന്നാം സ്ഥാനം സെന്റ് ജോസഫ്സ് കോളേജിന്

ജെ.സി.ഐ.

ഓൾ കേരള ഇന്റർ കോളേജിയേറ്റ് ഡാൻസ് മൽസരം ക്യാമ്പസ് ഗ്രൂവ്സ് ഒന്നാം സ്ഥാനം സെന്റ് ജോസഫ്സ് കോളേജിന്.

ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് കേരളത്തിലെ പ്രശസ്തരായ കോളേജുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ ഡാൻസ് മൽസരം ക്യാമ്പസ് ഗ്രൂവ്സ് ഒന്നാം സ്ഥാനം 35000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സെന്റ് ജോസഫ്സ് കോളേജിനും, രണ്ടാം സ്ഥാനം 25000 രൂപയും ട്രോഫിയും ചാലക്കുടി സെന്റ്. ജെയിംസ് നഴ്സിങ്ങ് കോളേജും, മൂന്നാം സ്ഥാനം 15000 രൂപയും ട്രോഫിയും ചാലക്കുടി എസ്.എച്ച് . കോളേജും കരസ്ഥമാക്കി. കാർമ്മൽ കോളേജ് മാള, ഫറൂക്ക് കോളേജ് കോഴിക്കോട്, വിമല കോളേജ് തൃശൂർ എന്നി കോളേജുകൾ പ്രോൽസാഹന സമ്മാനങ്ങൾ നേടി. സമാപന സമ്മേളനം അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ചു. സിനിമാ താരം വൈഗ സജീവ്, മുഖ്യാതിഥി ആയിരുന്നു. സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ റവ. സി.ബ്ലെസ്സി, ഡോ. അബിത്‌ അക്ബർ,സെക്രട്ടറി കിരൺ ശ്രീനിവാസ്, പ്രോഗ്രാം ഡയറക്ടർ ഹാരിഷ് പോൾ, മുൻ പ്രസിഡന്റുമാരായ ഡിബിൻ അമ്പുക്കൻ, അഡ്വ. ഹോബി ജോളി, ടെൽസൺ കോട്ടോളി, ട്രഷറർ ലിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു. ലീജോ പൈലപ്പൻ, വീൽജി ബിനോയ്, വീണ ബിജോയ്, ഡോ. ക്രിസ്റ്റോ തോമസ്, അനീഷ് ആന്റണി എന്നിവർ നേതൃത്വം നൽകി. രാവിലെ നടന്ന ഉദ്ഘാടനം സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.സിസ്റ്റർ ബ്ലെസി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപതോളം ടീമുകൾ പങ്കെടുത്തു.