IJKVOICE

പരിശീലനം സമാപനം

തൃശൂർ സിറ്റി ജില്ലയിലെ സബ് ഇൻസ്പെക്ടർ എസ് എച്ച് ഒ സംവിധാനം –

പരിശീലനം സമാപനം.

പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ (SHO) സംവിധാനം പുനസംഘടിപ്പിക്കുന്നതിൻെറ ഭാഗമായി തൃശൂർ സിറ്റി ജില്ലയിൽ രണ്ട് ഘട്ടങ്ങളായി നടത്തിയ പരിശീലനം സമാപിച്ചു.

23.7.2026 മുതലാണ് പരിശീലനം ആരംഭിച്ചത് ആദ്യഘട്ട പരിശീലനത്തിൻെറ സമാപനത്തിനോടനുബന്ധിച്ച ക്ളാസിൽ തൃശൂർ റെയ്ഞ്ച് ഡി െഎ ജി, ശ്രീ. ടി നാരായണൻ െഎ പി എസ് സബ് ഇൻസപ്കടർമാരുമായി സംവദിക്കുകയും പോലീസ് സ്റ്റേഷൻ മാനേജ്മെൻറിനെ കുറിച്ച് ക്ളാസ്സെടുക്കുകയും ചെയ്തിരുന്നു.

5 ദിവസങ്ങളായിട്ടുള്ള രണ്ട് ഘട്ടങ്ങളായുള്ള പരിശീലനമാണ് തൃശൂർ സിറ്റി പോലീസ് ട്രെയ്നിംഗ് സെൻ്ററിൽ നടന്നത്. ആദ്യ ഘട്ടത്തിൻെറ തീവ്ര പരിശീലന പരിപാടിയുടെ ഉദ്ഘാടന ദിനത്തിൽ ബഹുമാനപ്പെട്ട തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് IPS സബ് ഇൻസ്പെക്ടർമാർക്ക് ക്ലാസ് എടുത്തിരുന്നു. രണ്ടാം ഘട്ട പരിശീലന പരിപാടി 30.07.2026 തിയതി ട്രെയിനിങ്ങ് സെൻററിൽ ആരംഭിച്ച് 4.8.2026 തിയ്യതിയിലെ പരിശീലനത്തോടെ സമാപിക്കുകയും ചെയ്തു.

സബ് ഇൻസ്പെക്ടർമാരുടെ പ്രവർത്തന മികവ് ഉയർത്തുന്നതിനും പുതിയ ചുമതലകൾ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശീന പരിപാടി സംഘടിപ്പിച്ചത്. ക്രമസമാധാന പരിപാലനം, അന്വേഷണ മികവ്, ജനസൗഹൃദ പോലീസ് സേവനം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നടന്നത്.

സമാപന ചടങ്ങിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് സബ് ഇൻസ്പെക്ടർമാരുമായി സംവദിച്ച് സംസാരിച്ചു. സബ് ഇൻസ്പെക്ടർമാരായ രാജു, ഫീസ്റ്റോ എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.