IJKVOICE

ഡോക്ടർ എംപി പരമേശ്വരൻ അന്തരിച്ചു

പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് തത്വചിന്തകനുമായ ഡോക്ടർ എംപി പരമേശ്വരൻ അന്തരിച്ചു.

92 വയസ്സായിരുന്നു.തൃശ്ശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച് .ഡി കരസ്ഥമാക്കിയ എംപി പരമേശ്വരൻ 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.

കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സ്ഥാപകരിൽ ഒരാളാണ് . നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജ സംരക്ഷണം, മാലിന്യ നിർമാർജനം എന്നിവയിൽ ആഴമുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള പരമേശ്വരൻ നാലാംലോക സിദ്ധാന്തം അവതരിപ്പിച്ചതിനെ തുടർന്ന് CPIMൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു