IJKVOICE

ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു

പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു.

കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.

ഇരുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ അധികം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.

സുരേഷ് ഗോപിയും സ്റ്റാഫും കാറിൽ നിന്നിറങ്ങി മുഴുവൻ ടോൾ ബൂത്തുകളും തുറന്നു കൊടുക്കുകയായിരുന്നു. വൈകിട്ട് 5 45 ആയിരുന്നു സംഭവം. ഏകദേശം 10 മിനിറ്റോളം ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ്ഗോപിയും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് തുറന്നുവിട്ടു. ദിവസങ്ങളായി ടോൾ പ്ലാസയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാരെ മണിക്കൂറുകളോളമാണ് വലക്കുന്നത്.