IJKVOICE

നിര്യാതനായി

ഇരിങ്ങാലക്കുട> പ്രശസ്ത നർത്തകനും,നൃത്തകലാ അദ്ധ്യാപകനുമായിരുന്ന കുഴിക്കാട്ടുകോണം കൊടയ്ക്കാട്ടിൽ അയ്യപ്പൻ മകൻ സഹദേവൻ-(ട്രിച്ചൂർ സഹ.76 വയസ്സ്) നിര്യാതനായി. നർത്തകിയും,നൃത്താദ്ധ്യാപികയുമായ ഷീലയാണ് ഭാര്യ.ഇരുവരും ചേർന്ന് ചെന്നൈയിൽ ‘നൃത്താഞ്ജലി നാട്യകലാകേന്ദ്രം’ എന്ന സ്ഥാപനം നടത്തിവന്നിരുന്നു.പിന്നീട് 24 വർഷം ഷാർജയിൽ ‘കലാക്ഷേത്ര ഫൈനാർട്ട്സ്’ എന്ന നൃത്ത പരിശീല കേന്ദ്രവും നടത്തിവന്നിരുന്നു.കഴിഞ്ഞ 3 വർഷമായി വീട്ടിൽ വിശ്രമജീവിതം നയിച്ചു വരിയായിരുന്നു. ഇന്ത്യയിലും,വിദേശത്തുമായി നിരവധി ശിഷ്യസമ്പത്തുണ്ട്. പരേതയായ കാർത്ത്യായനിയാണ് മാതാവ്. മക്കൾ:സുബീഷ് (സൗദി അറേബ്യ),സുമേഷ് (യു.കെ). മരുമക്കൾ:അഞ്ജു (ഷാർജ) അപർണ്ണ (യു.കെ) നകുലൻ,ഇന്ദിര എന്നിവർ സഹോദരങ്ങളാണ്. […]

സ്ത്രീകളെ ഉപദ്രവിച്ച വിരുതൻ പിടിയിൽ

ബൈക്കിൽ സഞ്ചരിച്ച് സന്ധ്യാ സമയങ്ങളിൽ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ കൊടകര : മറ്റത്തൂർ കുന്ന് , ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് എല്ലാ ദിവസവും ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പുറകിലൂടെ എത്തി പെട്ടെന്ന് സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്ന വിരുതൻ കൊടകര പോലീസിന്റെ പിടിയിലായി. ഷനാസ് 31 വയസ്സ് s/o നസീർ, പത്തമടക്കാരൻ […]

കാർ-സ്കൂട്ടർ അപകടം; യുവതി മരിച്ചു

തൃശ്ശൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഇരിങ്ങാലക്കുട കോമ്പാറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു

10 വയസുകാരൻ മുങ്ങി മരിച്ചു

തൃശ്ശൂർ ദേശമംഗലത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട 10 വയസുകാരൻ മുങ്ങി മരിച്ചു. ദേശമംഗലം കുടപ്പാറ ക്ഷേത്രക്കടവിൽ വലിയമ്മയോടൊപ്പം കുളിക്കാനിറങ്ങിയ ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദിപിൻ കൃഷ്ണയാണ് മരിച്ചത് അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. ശബരിമലക്ക് വ്രതമെടുത്തിരുന്നകുട്ടി ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു

ജെ.സി.ഐ. ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനം മാറ്റം 30ന്.

ജെ.സി.ഐ. ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും നവംബർ 30ന് ശനിയാഴ്ച വൈകീട്ട് 7 മണിയ്ക്ക് ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും

ഭിന്നശേഷി വിദ്യാര്‍ഥികളുടെ കലാസംഗമം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ തവനിഷ് സാമൂഹ്യ സേവന സംഘടനയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സവിഷ്‌കാര എന്ന പേരില്‍ നവംബര്‍ 28, 29 തീയതികളില്‍ കലാ സംഗമത്തിന് വേദിയൊരുങ്ങുന്നു