IJKVOICE

ഓട്ടോ ഡ്രൈവർ രതീഷ് കളഞ്ഞു പോയ 2 പവൻ താലിമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി.

ആനന്ദപുരം – ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യൻ ശ്രീമതി ലാവണ്യ ആശുപത്രി ജംഗ്ഷനിൽ നിന്ന് ബസിൽ കയറുമ്പോഴാണു 2 പവൻ വരുന്ന താലിമാല താഴെ വീണത്. ലാവണ്യ അതു പക്ഷേ അറിഞ്ഞിരുന്നില്ല മാല താഴെ വീഴുന്നത് കണ്ട ഓട്ടോ ഡ്രൈവർ രതീഷ് തച്ചനാടൻ ഉടൻ തന്നെ അതു ആശുപത്രി ഓഫീസിൽ എത്തിക്കുകയും ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ കെ ശ്രീവത്സൻ്റെ സാന്നിധ്യത്തിൽ രതീഷ് മാല ശ്രീമതി ലാവണ്യയ്ക്ക് നൽകുകയും ചെയ്തു . ഓട്ടോ […]

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നാരായണൻ 17510 രൂപ കൈമാറി, എഐവൈഎഫ് സെക്രട്ടറി സ്വീകരിച്ചു.

കാറളം:വയനാട് ദുരിതബാധിതർക്ക് 10 വീട് നിർമിച്ചു നൽകാൻ എഐവൈഎഫ് നടത്തുന്ന ധന സമാഹരണ ക്യാമ്പയിനിലേക്ക് കാറളം സെന്ററിൽ ഒരുപാട് വർഷമായി ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തിയിരുന്ന അരുമ്പുള്ളി രാവുണ്ണി ഭാര്യ കൊച്ചുണ്ണൂലി മകൻ നാരായണൻ ഒരുപാട് കാലമായി സ്വരൂപിച്ചു വെച്ചിരുന്ന തുക എഐവൈഎഫ് കാറളം മേഖല കമ്മിറ്റിക്ക് കൈമാറി.17510 രൂപയാണ് നൽകിയത്. എഐവൈഎഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ ഏറ്റുവാങ്ങി. സി പി ഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ, ലോക്കൽ സെക്രട്ടറി കെ എസ് […]

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷി ക്ഷേമസംഘടന 25,000 രൂപ സംഭാവന ചെയ്തു.

വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25,000 രൂപ ധനസഹായം നല്‍കി. സംഘടനയുടെ സംസ്ഥാന സെക്രട്ടറി കാദര്‍ നാട്ടിക ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന് ചെക്ക് കൈമാറി. സംഘടനാ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.കെ സെയ്തലവി, വൈസ് പ്രസിഡന്റ് വൈശാഖ് മുണ്ടൂര്‍, ജേയിന്‍ സെക്രട്ടറി പി.ബി അംബുജം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തുക കൈമാറിയത്. വരും നാളുകളിലും കഴിയാവുന്നതരത്തില്‍ സംഘടനയിലൂടെ സഹായം നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി […]

വാക്കയിൽ ശ്രീധരൻ മകൻ ബാബു (58) വയസ്സ് അന്തരിച്ചു. സി പി ഐ കുടുംബാംഗമാണ്. സംസ്കാരം 6/08/2024 ന് ഇരിങ്ങാലക്കുട മുക്കിസ്ഥാനിൽ നടന്നു.

അമ്മ: വിലാസിനി ഭാര്യ: ബിന്ദു മക്കൾ: ഭവ്യ , ദിവ്യ മരുമക്കൾ: അനീഷ്,ജിഷ്ണു സഹോദരങ്ങൾ: നിർമല ,വിമല(കാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം) ,പവിത്രൻ