തൃശൂർ പൊലീസ് അക്കാദമിയിൽ എസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

36 വയസ്സുള്ള ജിമ്മി ജോർജ് ആണ് മരിച്ചത്. അക്കാദമിയിലെ ട്രെയിനറാണ് മരിച്ച ജിമ്മി ജോർജ്. പഴയ ആശുപത്രി ബ്ലോക്കിന് സമീപത്തെ കോട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് തൃശൂർ മടയിക്കോണം സ്വദേശി ജിമ്മി ജോർജ്. വിയൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡ് പണി മൂലമുണ്ടായ ദുരിതങ്ങളുടെയും നഷ്ടങ്ങളുടെയും കെട്ടഴിച്ച് ചേർപ്പിൽ ചേർന്ന യോഗത്തിൽ നാട്ടുകാർ.
ഷോക്കേറ്റ് പശുക്കൾ നഷ്ടപ്പെട്ട ചേർപ്പിലെ കർഷകന് മിൽമയുടെ സഹായധനം കൈമാറി
മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ദർശനം നടത്തി.

മുൻ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കൂടൽമാണിക്യത്തിൽ ഇന്ന് രാവിലെ ദർശനം നടത്തുകയും നേന്ത്രപ്പഴം കൊണ്ട് തുലാഭാരംനടത്തുകയും ചെയ്തു. ശ്രീ കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വക്കേറ്റ് സി കെ ഗോപി, മാനേജിംഗ് കമ്മിറ്റിയംഗം അഡ്വക്കേറ്റ് കെ ജി അജയകുമാർ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ ലേഡീസ് ആന്‍ഡ് ലിയോ നൈറ്റ് ഫ്‌ലോറല്‍ ഫിയസ്റ്റ കേന്ദ്ര ഗവര്‍ണമെന്റ്റിന്റെ കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഗവേണിംഗ് ബോര്‍ഡ് മെംബര്‍ ആശ സുരേഷ് ഉദ്ഘാടനം ചെയ്തു.
പുതിയ എം.പി.യായി സുരേഷ് ഗോപി എത്തുമ്പോള്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന 13 ലക്ഷത്തിലേറെ വരുന്ന യാത്രക്കാര്‍ പ്രതീക്ഷയിലാണ്.
ഇരിങ്ങാലക്കുടയിൽ നിന്നും ഗർഭിണിയായ പശുവിനെ കാണാതായി. ഇരിങ്ങാലക്കുട ചേലൂർ സ്വദേശി കണക്കനാട്ട് പറമ്പിൽ അഖിൽ കണ്ണൻ്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്. കറുത്ത നിറത്തിലുള്ള പശു പൂർണ്ണ ഗർഭിണിയാണ്. കണ്ട് കിട്ടുന്നവർ 9037803158 എന്ന നമ്പറിൽ ബന്ധപ്പെടുക
വല്ലച്ചിറ ഗവ.യു.പി.സ്കൂളിൽ കവർച്ചാ ശ്രമം.
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ഇരിങ്ങാലക്കുട തുറവൻക്കാട് സ്വദേശിനി ഹെലൻ മരിയ. 720 മാർക്കിൽ 687 മാർക്കാണ് ഹെലൻ സ്വന്തമാക്കിയത്. തുറവൻക്കാട് കുനൻ വീട്ടിൽ വർഗ്ഗീസിൻ്റെയും ജാസ്മിൻ്റെയും മകളാണ് ഹെലൻ .
തൃശ്ശൂരിലെ പോസ്റ്റർ യുദ്ധത്തിന് പിന്നാലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ ഒറ്റയാൾ പ്രതിഷേധം..