IJKVOICE

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം.വേണ്ടത്ര ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി നഗരത്തില്‍ നിന്നും കത്തി വാങ്ങി തിരിച്ചുവരികയായിരുന്നു. തൃശൂരില്‍ നിന്നും മദ്യപിച്ചാണ് പ്രതി ബാറിലേക്ക് എത്തിയതെന്നാണ് […]

ഒന്നാം റാങ്ക് നേടി

ഇരിങ്ങാലക്കുട : ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ ഫിനാൻസ് ഡിഗ്രി പരീക്ഷയിൽ ഐറിൻ ജോസി തെക്കൂടൻ ഒന്നാം റാങ്ക് നേടി. കരുവന്നൂർ പുത്തൻതോട് ചിറയത്ത് തെക്കൂടൻ ജോസിയുടെയും ഗീതയുടെയും മകളാണ്

വാഹനാപകടം

ചൊവ്വൂർ സെൻ്ററിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് വാഹനാപകടം

ചോര പാടുകൾ ആശങ്ക പരത്തി

മാപ്രാണം സെൻ്ററിലെ ബസ് സ്റ്റോപ്പിന് സമീപം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എ ടി എം ന് മുന്നിലായി ചോര പാടുകൾ ആശങ്ക പരത്തി. ശനിയാഴ്ച്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തൊട്ടടുത്ത് പൊടിയിൽ രാജാവിൻ്റെ മകൻ എന്ന് എഴുത്തുമുണ്ട്. ഇരിങ്ങാലക്കുട പോലിസിൽ വിവരം അറിയിച്ചിട്ടുണ്ട്. ബാങ്കിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്

രാഗിണി73 നിര്യതയായി

കാറളം പരേതനായ പുഴക്കടവിൽ ധർമ ദാസ് ഭാര്യ രാഗിണി 73 നിര്യതയായി മക്കൾ ബിന്ദു , ബിജി, ബിനി മരുമക്കൾ സാബു, സത്യൻ ദേവ്, ഷനിൽ സംസ്കാരം 18.07. 2025 വിട്ടുവളപ്പിൽ

രവീന്ദ്രൻ (70) ഇന്ന് മരണപ്പെട്ടു

ജൂലായ് 8 ന് വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻസ് ലൈനിൽ വീടിനകത്ത് പാചക വാതകത്തിന് തീപ്പിടിച്ച് ഉണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ത്രികോവിൽ വീട്ടിൽ രവീന്ദ്രൻ (70) ഇന്ന് മരണപ്പെട്ടു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാര്യ ജയശ്രീ അന്ന് രാത്രിതന്നെ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിതെറി നടന്നു എന്നാണ് കരുതുന്നത്. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും […]

ശുദ്ധജല സ്വാശ്രയത്വം

ശുദ്ധജല സ്വാശ്രയത്വം: കിണർ റീചാർജിങ്ങിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്