മൂർക്കനാട് സെൻ്റ് ആന്റണീസ് പള്ളിയിൽ തിരുനാൾ കൊടികയറ്റം

മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുന്നാളിന്റെ കൊടികയറ്റം ഇടവക വികാരി ഫാദർ സിന്റോ മാടവന നിർവഹിച്ചു. ജനറൽ കൺവീനർ സിൻജോ ജോർജ്, ജോയിൻ്റ് കൺവീനർ ജിജോയ് ഫ്രാൻസിസ്, കൈകാരന്മാരായ ജോൺ ജെറാൾഡ് വർഗീസ്, പോളി വാറു, വിവിധ കമ്മിറ്റി കൺവീനർമാർ കമ്മിറ്റി അംഗങ്ങൾ, കുടുംബ സമ്മേളന, സംഘടന ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ , ഇടവക അംഗങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ കൊടിയേറ്റം സാഘോഷം നടന്നു. 2026 […]
അന്ധത പ്രതിരോധ വാരം

ലോക അന്ധത പ്രതിരോധ വാരത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മെട്രോ കണ്ണാശുപത്രിയുടെയും WIMA (IMA) യുടെയും ആഭിമുഖ്യത്തിൽ സൗജന്യ തിമിര, ഗ്ലൂക്കോമ പരിശോധന ക്യാമ്പും അവബോധ ക്ലാസ്സും സംഘടിപ്പിച്ചു . WIMA പ്രസിഡണ്ട് ഡോ.ഉഷാ കുമാരി ക്യാമ്പിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗം മുൻ HOD. റിട്ട.പ്രൊഫസ്സർ ഡോ. രജനി K.C, ഡോ.ഐശ്വര്യ സേവിയർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. WIMA സെക്രട്ടറി ഡോ.റീജ, മാനേജർ മുരളി ദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ജയ (61) നിര്യാതയായി

പറപ്പൂക്കര : രാപ്പാൾ കേളം പറമ്പിൽ സത്യപ്രകാശ് ഭാര്യ ജയ (61) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച്ച 3 മണിയ്ക്ക് തെറ്റാലി എസ് എൻ ഡി പി സമാജത്തിൽ.മക്കൾ : സിജ,സിജേഷ്
വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

പുല്ലൂർ : അനുരുളി പെരുംകുളം സുനിൽ ഭാര്യ സന്ധ്യ (48) കുഴഞ്ഞ് വീണ് മരിച്ചു. സംസ്‌കാരം തിങ്കളാഴ്ച്ച 4 മണിയ്ക്ക് . മകൾ ഗോപിക.
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.

വട്ടപറമ്പ് മന ജയറാം നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടികയറ്റം നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും രണ്ട് ആനപുറത്ത് നിത്യ ശിവേലി, വിളക്ക് മേളവും, പാഠകം, തായമ്പക, കലാ പരിപാടികള്‍, ഗാനമേള, നാടകം, എട്ടിന് ചെമ്മണ്ടക്ക് എഴുന്നെള്ളിപ്പ്, രാത്രി വിളക്കെഴുന്നള്ളിപ്പിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ വിശേഷാല്‍ മേളം, ഒമ്പതിന് രാവിലെ തന്ത്രി ഇല്ലത്തേക്ക് എഴുന്നെള്ളിപ്പ്, ഉച്ചതിരിഞ്ഞ് വള്ളി കാഞ്ഞിരം വലത്തിടലിനുള്ള പുറപ്പാട്. പത്തിന് ഉച്ചതിരിഞ്ഞ് നാല് ഗജവീരന്‍മാരുടെ അകമ്പടിയോടെയും മേജര്‍ സെറ്റ് പഞ്ചവാദ്യത്തോടെയും കൂടിയുള്ള ആറാട്ടെഴുന്നെള്ളിപ്പ്. […]
വൻ മദ്യവേട്ട

കോണത്തുകുന്നിൽ ഡ്രൈ ഡേ ദിനത്തിൽ വൻ മദ്യവേട്ട; 35 കുപ്പി വിദേശമദ്യവുമായി സ്പ്ലെൻഡർ സുനിൽ പിടിയിൽ
സിസ്റ്റർ ആവില (99 )അന്തരിച്ചു

സിഎംസി ഇരിഞ്ഞാലക്കുട ഉദയ പ്രോവിൻസ് കാട്ടുങ്ങച്ചിറ ലിസ്യൂ കോൺവെൻ്റ് മഠാംഗമായ സിസ്റ്റർ ആവില (99 )അന്തരിച്ചു.(ഇരിഞ്ഞാലക്കുട ചക്കാലക്കൽ ജോസഫ് ഇട്ട്യാനം മകൾ സി ജെ. റോസി) സംസ്കാരം ഇന്ന് 30 2026 തിങ്കൾ 4 pm ന് കാട്ടു ങ്ങച്ചിറ ലിസ്യൂ മഠം കപ്പേളയിൽ നടത്തുന്നു . പരേത ,തൃശ്ശൂർ സേക്രട് ഹാർട്ട് കോൺവെൻ്റ്, JB കോൺവെൻ്റ് പറപ്പൂർ, ചൂണ്ടൽ ,വൈന്തല , പാറക്കടവ്.,ഇരിങ്ങാലക്കുട ,പോട്ട , സാൻജോ ഭവൻ ആനന്ദപുരം ,കാർമൽ കോൺവെൻറ് മാള എന്നീ […]
റോസ്മി (28)നിര്യതയായി

കാട്ടൂർ കൊറോട്ടിൽ അഖിൽ ഭാര്യ റോസ്മി (28)നിര്യതയായി. ആളൂർ കോപ്പുള്ളി ബേബിയുടെ മകൾ ആണ്. മൃതസംസ്കാരം കാട്ടൂർ ഉള്ള വീട്ടിൽ തിങ്കളാഴ്ച
മേരി (92) നിര്യാതയായി

ഇരിങ്ങാലക്കുട : പരേതനായ അറയ്ക്കൽ കണ്ടംകുളത്തി സെബാസ്റ്റ്യൻ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ നടത്തി. മക്കൾ : ജോജോ, റാഫേൽ ( പരേതൻ), ജെയിംസ്, ഷീബ. മരുമക്കൾ : ആഴിമ്മ,ടെസ്സി, സുശീല, ജോസ് ( പരേതൻ)
മാഗി ( 29 ) അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിനുസമീപം ഉള്ളാട്ടിക്കുളം വീട്ടിൽ പോളി മകൾ മാഗി ( 29 ) അന്തരിച്ചു. അമ്മ :ബിജി.സഹോദരങ്ങൾ: മേഴ്സി. മെൽവി. സംസ്കാര കർമ്മം പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ നടന്നു.