IJKVOICE

മയക്കുമരുന്നുമായി പിടിയിൽ; മൂന്ന് പേർ റിമാന്റിൽ

കുട്ടികൾക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച MDMA, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി പിടിയിലായ ഇരിങ്ങാലക്കുട സ്വദേശികളായ മൂന്ന് പ്രതികൾ റിമാന്റിൽ

കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ മരിച്ചു

ഇരിങ്ങാലക്കുട : മാപ്രാണം വാതിൽമാടത്ത് കെ എസ് ഇ ബി ജോലിയ്ക്കിടെ ഷോക്കേറ്റ് കരുവന്നൂർ മേജർ സെക്ഷനിലെ ലൈൻമാൻ മരിച്ചു. ആറാട്ടുപുഴ സ്വദേശി അയ്യാണ്ടി വാസു മകൻ മനോജ് (48) ആണ് മരിച്ചത്. 11കെവിയുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനിടെ ചൊവ്വാഴ്ച്ച രാവിലെയാണ് അപകടം നടന്നത്. മൃതദേഹം തൃശ്ശൂർ എലൈറ്റ് മിഷൻ ആശുപത്രിയിൽ.പോലീസും,വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു വരുന്നു

ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌ക്കാരം.

ഇരിങ്ങാലക്കുട: കൂടിയാട്ട താളവാദ്യകലാകാരനായ കലാമണ്ഡലം രവികുമാറിന് മിഴാവില്‍ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ 2024ലെ യുവ പ്രതിഭയ്ക്കുള്ള ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌ക്കാരം. പ്രശസ്ത അമ്മന്നൂര്‍ കുടുംബത്തില്‍ ജനിച്ച അമ്മന്നൂര്‍ ചാക്യാര്‍മഠത്തില്‍ ചന്ദ്രബാബുവിന്റേയും രാധ ഇല്ലോടമ്മയുടേയും മകനായ കലാമണ്ഡലം രവികുമാര്‍ ഇന്നത്തെ പ്രമുഖ കൂടിയാട്ട താളവാദ്യ വിദഗ്ധരില്‍ ഒരാളാണ്. കേരള കലാമണ്ഡലത്തിലാണ് മിഴാവ് അഭ്യസിച്ചത്. കലാമണ്ഡലം ഈശ്വരനുണ്ണിയാണ് ഗുരു. 25 വര്‍ഷമായി ഈ മേഖലയില്‍ സജീവമാണ്. വര്‍ഷങ്ങളായി, നിരവധി പ്രമുഖ കൂടിയാട്ടം കലാകാരന്മാര്‍ക്കും ഗുരുക്കന്മാര്‍ക്കും ഒപ്പമാണ് രവികുമാര്‍ […]

വാഹന അപകടത്തിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി മരിച്ചു.

തമിഴ്‌നാട് നടന്ന വാഹന അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട : തമിഴ്‌നാട് തിരുപൂരിനടുത്ത് ഇന്ന് പുലർച്ചേ 4.30 ന് നടന്ന വാഹന അപകടത്തിൽ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കാരപ്പിള്ളി വീട്ടില്‍ ഭാസി മകന്‍ ശ്രീരാജ് (29) ആണ് മരിച്ചത്. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് (ഐ.ടി.യു) ജീവനക്കാരനായിരുന്നു.ബാംഗ്ലൂരിലുള്ള സുഹൃത്തിനെ കാണുവാന്‍ ബൈക്കില്‍ പോകുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത് എന്ന് പറയുന്നു.അമ്മ ഇന്ദിര ഭാസി (ഡയറകടര്‍, കാര്‍ഷിക വികസന ബാങ്ക്).സഹോദരന്‍ :ശീജിത്ത്

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം

കൂടിയാട്ട വേദികളിൽ നിന്ന് അപ്രത്യക്ഷമായ സ്ത്രീ കഥാപാത്രങ്ങളെ കണ്ടെത്തി വേദികളിൽ തിരികെയെത്തിച്ച ചാത്തക്കുടം സ്വദേശിനിയും പ്രശസ്ത‌ നങ്ങ്യാർകുത്ത്-കുടി യാട്ടം കലാകാരിയുമായ ഉഷ നങ്ങ്യാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം. അര നൂറ്റാണ്ടോളം നീണ്ട കലാജീവിതത്തിൽ രാജ്യത്ത് അകത്തും വിദേശത്തുമായി ഒട്ടേറെ വേദികളിൽ തിളങ്ങിയിട്ടുള്ള ഉഷയ്ക്ക് ലോകമെങ്ങുമായി ഒട്ടേറെ ശിഷ്യരുണ്ട്. 29 വർഷമായി കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ നാടകം വിഭാഗത്തിൽ അധ്യാപികയായി ജോലി ചെയ്തുവരുന്നു. അമ്മ ന്നൂർ മാധവ ചാക്യാർ, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവരാണ് […]

മാത്യു (62) അന്തരിച്ചു

വെള്ളാങ്ങല്ലൂർ : വെളയനാട് പന്തിരുവേലിൽ മാത്യു (62) അന്തരിച്ചു. ഭാര്യ: മറിയ. മക്കൾ: ഡാനിയ, സീനിയ, ഡാനിയേൽ. മരുമകൻ പോബിൻ ( ദുബൈ ). സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വെളയനാട് സെയ്ൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

കുട്ടൻ (72) അന്തരിച്ചു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡിൽ പാറപ്പുറം പ്രദേശത്ത് അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) ഇന്ന് പുലർച്ചേ 12.15 am ന് സ്വവസതിയിൽ വച്ച് അന്തരിച്ചു. സംസ്‌കാരം ഇന്ന് 8.6.2026 തിങ്കളാഴ്ച 11:30 ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ ഭാര്യാ :ഓമന മക്കൾ : 1. സന്ധ്യാ 2. സന്ദീപ് 3. സലീഷ് മരുമക്കൾ: 1. കുമാരൻ 2. കല

മരം വീണ് യുവാവിന് ദാരുണന്ത്യം

തൃശ്ശൂർ മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം. മണലൂർ സ്വദേശി 27 വയസ്സുള്ള വിഷ്ണുവാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു വിഷ്ണു കിടന്നിരുന്ന മുറിക്ക് മുകളിലേക്ക് ആണ് മരം വീണത് പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു