പോലിസ് വാഹനം ഇടിച്ചുണ്ടായ അപകടം

ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്നും സാമ്പത്തിക സഹായം അനുവദിക്കുമെന്നും തോമസ് ഉണ്ണിയാടൻ എം എൽ എ ഇരിങ്ങാലക്കുട: ആളൂരിൽ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് പീണിക്കപ്പറമ്പിൽ രാജുവിന്റെ മകൻ ജൂവിൻ രാജു മരിക്കാനിടയായ സംഭവത്തിൽ പോലീസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ശ്രീജിത്തിനെതിരെ പോലിസ് നരഹത്യക്ക് കേസെടുത്തിട്ടുണ്ടെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ. അറിയിച്ചു. ഡ്രൈവർക്കെതിരെ കർശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ എം എൽ എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് കഴിഞ്ഞ ദിവസം നിവേദനം […]
ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ മുൻ പ്രസിഡന്റുമാരായ ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ലഭിച്ചു. എറണാംകുളത്ത് വെച്ച് നടന്ന കോൺഫ്രൻസിൽ വെച്ച് ജെ.സി.ഐ. നാഷ്ണൽ വൈസ് പ്രസിഡന്റ് ജിതേഷ് അധ്വാനിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റ് വാങ്ങി. കഴിഞ്ഞ 20 വർഷ കാലമായി ജെ.സി.ഐ. പ്രസ്ഥാനത്തിലുടെ സമൂഹത്തിന് നൽകിയ സംഭാവനകളെ അധികരിച്ച് ജെ.സി.ഐ. ഇന്ത്യ നൽകുന്ന പുരസ്കാരമാണ് ജെ.എഫ്.എസ്
മരണത്തിലും ഏഴുപേർക്ക് ജീവന്റെ വെളിച്ചമേകി ജൂവിൻ

ആളൂർ കദളിച്ചിറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ പോലീസ് ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു. ആളൂർ കദളിച്ചിറ പീണിക്കപറമ്പിൽ രാജുവിന്റെയും ബീനയുടെയും മകൻ ജുവിൻ(16) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് രാജ ഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജുവിന്റെ മരണം ചൊവ്വാഴ്ച രാവിലെ സ്ഥിരീകരിച്ചു. സുഹൃത്തായ ആനത്തടം തയ്യിൽ അനന്തകൃ ഷ്ണൻ (18) ഗുരുതര പരിക്കുകളോടെ ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിലാണ്. ഒരു കുടുംബത്തിൻ്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്ന പതിനാറുകാരൻ ജൂവിൻ രാജുവിൻ്റെ വേർപാട് […]
ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു

നെടുമ്പാശ്ശേരിയിൽ നടന്ന ബൈക്ക് അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശികളായ രണ്ട് പേർ മരിച്ചു.ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശികളായ അശ്വിൻ, ഗോകുൽ എന്നിവരാണ് മരിച്ചത്.നെടുമ്പാശ്ശേരി അത്താണി ഫാർമസി ജംഗ്ഷനിൽ ബുധനാഴ്ച്ച രാവിലെ 7 ന് ആയിരുന്നു അപകടം.അടുത്ത സുഹൃത്തുക്കളായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലുള്ള വീടിനോട് ചേർന്ന പോസ്റ്റിൽ ഇടിക്കുകയായിരുന്നു എന്ന് പറയുന്നു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
വീൽ ചെയർ സംഭാവന നൽകി

ഇരിങ്ങാലക്കുട സബ് രജിസ്ട്രാർ ഓഫീസിലേയ്ക്ക് വീൽ ചെയർ സംഭാവന നൽകി ആധാരം എഴുത്ത് സംഘടന
ഭാര്യയെ മർദ്ദിച്ച കേസ്

ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ ശ്രീകുമാർ രാജിവെച്ചു.ഭാര്യയെ മർദ്ദിച്ചെന്ന് പരാതി വിവാദമായ സാഹചര്യത്തിലാണ് രാജി.സംസ്ഥാന പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറിയതായി ശ്രീകുമാറിനോടടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. ശ്രീകുമാർ മർദ്ദിച്ചെന്നാരോപിച്ച് ഭാര്യ പ്രിയങ്ക മതിലകം പൊലീസിന് മൊഴി നൽകിയിരുന്നു. പ്രിയങ്കയുടെ മൊഴി രേഖപ്പെടുത്തിയ മതിലകം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
കടപുഴകി പുഴയിൽ വീണിട്ട് ആഴ്ച്ചകൾ പിന്നിടുന്നു

കരുവന്നൂർ മൂർക്കനാട് ബണ്ട് റോഡരികിൽ നിന്നിരുന്ന വലിയ മരം കടപുഴകി പുഴയിൽ വീണിട്ട് ആഴ്ച്ചകൾ പിന്നിടുന്നു
തങ്ക ( 83 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത്-15- വാർഡ് പുല്ലൂർ- SNBS- സമാജം സ്കൂളിന് സമീപം പടപ്പറമ്പിൽ വീട്ടിൽ പരേതനായ മാധവൻ ( ഉടമ മധു മോട്ടോഴ്സ് പുല്ലൂർ ) ഭാര്യ തങ്ക ( 83 ) അന്തരിച്ചു. മക്കൾ പ്രസന്ന. കൃഷ്ണവേണി. ഷാജിത. ഷീജ. മധു ( മസ്കറ്റ് ) മരുമക്കൾ നന്ദൻ. രാമകൃഷ്ണൻ ( മുൻ അധ്യാപകൻ ചാലക്കുടി -lTA-) രവികുമാർ. മനോജ് കുമാർ ( പൂന ). .ചിത്ര. സംസ്കാരം 2026- ജൂൺ മാസം – […]
മാപ്രാണം സ്വദേശി ഷിഗെല്ല അണുബാധ ബാധിച്ച് മരിച്ചു

ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ഷിഗെല്ല അണുബാധ ബാധിച്ച് മരിച്ചു. മാപ്രാണം സ്വദേശി 43 വയസ്സുക്കാരനാണ് മരണപ്പെട്ടത്. കൊടകരയിലെ ഭാര്യവീട്ടിൽ ആണ് കുറച്ച് നാളായി ഇയാൾ താമസിക്കുന്നത് കടുത്ത ചർദ്ദിയും വയറിളക്കവും ബാധിച്ച് രണ്ട് ദിവസം മുൻപ് കൊടകരയിലെ ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തികരിച്ച് ഞായറാഴ്ച്ച കബറടക്കം നടത്തി. പോസ്റ്റ്മാർട്ടം റിപോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഷിഗെല്ല അണുബാധ ബാധിച്ചാണ് മരണം സംഭവിച്ചതെന്ന വിവരം പുറത്തറിയുന്നത്