കളക്ടറേറ്റ് മാർച്ചിനിടെ സംഘർഷം

പി എസ് സി അഴിമതിക്കെതിരെ യുവമോർച്ച നടത്തിയ തൃശ്ശൂർ കളക്ടറേറ്റ് മാർച്ചിനിടെ സംഘർഷം
തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മീൻപിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽവെള്ളാങ്ങല്ലൂർ : മീൻപിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിവട്ടം പൂവത്തുംകടവ് വയമ്പനാട്ട് വീട്ടിൽ സുമേഷ് (39) ആണ് മരിച്ചത്. ബുധൻ പകൽ 12ന് അമരിപ്പാടം കെട്ടിന് സമീപത്തെ പാടത്തെ വെള്ളത്തിലാണ് സുമേഷിനെ മുങ്ങിമരിച്ച നിലയിൽ കണ്ടത്. സംസ്കാരം വ്യാഴം പകൽ 12.30ന് വീട്ടുവളപ്പിൽ. അച്ഛൻ: ഉണ്ണികൃഷ്ണൻ. അമ്മ: സുഭദ്ര. സഹോദരൻ: സുധീഷ്.
കാർ ഒഴുകിപ്പോയി

ആമ്പല്ലൂർ മണലിപ്പുഴയിൽ കാർ ഒഴുകിപ്പോയി. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
നഷ്ടപ്പെട്ടത് സ്വർണ്ണവും പണവും… തിരികെ ലഭിച്ചത് വിശ്വാസവും മനുഷ്യനന്മയും.

നഷ്ടപ്പെട്ടത് സ്വർണ്ണവും പണവും… തിരികെ ലഭിച്ചത് വിശ്വാസവും മനുഷ്യനന്മയും. തൃശൂർ കൂർക്കഞ്ചേരിയിൽ ഓട്ടോ ഓടിക്കുന്ന മുൻ പ്രവാസിയും, വാളക്കടവിൽ രാമകൃഷ്ണന്റെ മകനുമായ ഉല്ലാസ്, തന്റെ ഓട്ടോയിൽ യാത്രക്കാരൻ മറന്നുവെച്ച 4 പവൻ സ്വർണ്ണവും ₹4,000 രൂപയും യാതൊരു മടിയുമില്ലാതെ നെടുപുഴ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യഥാർത്ഥ ഉടമയ്ക്ക് കൈമാറി. സത്യസന്ധതയും മാനുഷിക മൂല്യങ്ങളും ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ച ഉല്ലാസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എട്ടുമനയുടെ അഭിമാനമാണ് ഉല്ലാസ്. നമ്മുടെ നാടിന്റെ നല്ല പേരുയർത്തിയ […]
പരിശീലനം സമാപനം

തൃശൂർ സിറ്റി ജില്ലയിലെ സബ് ഇൻസ്പെക്ടർ എസ് എച്ച് ഒ സംവിധാനം – പരിശീലനം സമാപനം. പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ (SHO) സംവിധാനം പുനസംഘടിപ്പിക്കുന്നതിൻെറ ഭാഗമായി തൃശൂർ സിറ്റി ജില്ലയിൽ രണ്ട് ഘട്ടങ്ങളായി നടത്തിയ പരിശീലനം സമാപിച്ചു. 23.7.2026 മുതലാണ് പരിശീലനം ആരംഭിച്ചത് ആദ്യഘട്ട പരിശീലനത്തിൻെറ സമാപനത്തിനോടനുബന്ധിച്ച ക്ളാസിൽ തൃശൂർ റെയ്ഞ്ച് ഡി െഎ ജി, ശ്രീ. ടി നാരായണൻ െഎ പി എസ് സബ് ഇൻസപ്കടർമാരുമായി സംവദിക്കുകയും പോലീസ് സ്റ്റേഷൻ മാനേജ്മെൻറിനെ കുറിച്ച് ക്ളാസ്സെടുക്കുകയും […]
വിൻസി (73) നിര്യാതയായി

നിര്യാതനായി ഇരിങ്ങാലക്കുട:- അരിപ്പാലം ചിറയത്ത് പായമ്മൽ പോൾസൻ ഭാര്യ വിൻസി (73) കൊരട്ടി മംഗലശ്ശേരി കുടുബാംഗം നിര്യാതയായി. സംസ്കാര ശുശ്രുഷ നാളെ 05/08/2026 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അരിപ്പാലം സെന്റ്.മേരീസ് (ഔർ ലേഡി ഓഫ് കാർമ്മൽ ) ദേവാലയ സെമിത്തേരിയിൽ. മക്കൾ – പിഞ്ചു,മഞ്ജു, അഞ്ചു. മരുമക്കൾ – ജോസഫ്, ഹെൻഡ്രി,എബി. പേരക്കുട്ടികൾ – പോൾ,തെരേസ, അന്ന,ഈവ, ഈത്തൻ.
ചുമതലയേറ്റു

ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3241-എഫ്, ചെന്നൈയുടെ ഡിസ്ട്രിക്ട് ഗവർണറായി ഉമ അനിൽകുമാർ ചുമതലയേറ്റു ഇരിങ്ങാലക്കുട : പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ ഐസിഎൽ ഗ്രൂപ്പിന്റെ സി.ഇ.ഒ., വൈസ് ചെയർപേഴ്സൺ, ഹോൾ ടൈം ഡയറക്ടർ എന്നിവയായ ഉമ അനിൽകുമാർ, ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3241-F, ചെന്നൈയുടെ ഡിസ്ട്രിക്ട് ഗവർണറായി ഔദ്യോഗികമായി ചുമതലയേറ്റു. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനകളിലൊന്നായ ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ ഏറ്റവും അഭിമാനകരമായ നേതൃത്വ സ്ഥാനങ്ങളിൽ ഒന്നാണ് ഇത്. ഡിസ്ട്രിക്ട് ഗവർണർ […]
ഡാൻസ് മൽസരം ക്യാമ്പസ് ഗ്രൂവ്സ് ഒന്നാം സ്ഥാനം സെന്റ് ജോസഫ്സ് കോളേജിന്

ജെ.സി.ഐ. ഓൾ കേരള ഇന്റർ കോളേജിയേറ്റ് ഡാൻസ് മൽസരം ക്യാമ്പസ് ഗ്രൂവ്സ് ഒന്നാം സ്ഥാനം സെന്റ് ജോസഫ്സ് കോളേജിന്. ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ നേതൃത്വത്തിൽ സെന്റ് ജോസഫ്സ് കോളേജിൽ വെച്ച് കേരളത്തിലെ പ്രശസ്തരായ കോളേജുകളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ ഡാൻസ് മൽസരം ക്യാമ്പസ് ഗ്രൂവ്സ് ഒന്നാം സ്ഥാനം 35000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സെന്റ് ജോസഫ്സ് കോളേജിനും, രണ്ടാം സ്ഥാനം 25000 രൂപയും ട്രോഫിയും ചാലക്കുടി സെന്റ്. ജെയിംസ് നഴ്സിങ്ങ് കോളേജും, മൂന്നാം സ്ഥാനം 15000 […]
കത്തിക്കുത്ത് കേസ്

ആളൂർ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി റിമാൻഡിൽ* ആളൂർ : കല്ലേറ്റുംകരയിൽ ബിരിയാണി കടയിൽ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആളൂർ സ്വദേശി ആനുരുളി വീട്ടിൽ സനീഷ് (25) എന്നയാളെ ഡിസ്ചാർജ് ചെ്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. തറയിലക്കാട് സ്വദേശി തയ്യിൽ വീട്ടിൽ നികിൻ (31), […]
മാർച്ച് നടത്തി

ഐ ടി യു ബാങ്ക് നിക്ഷേപകരുടെ പണം തിരികെ നൽകാൻ സാധിക്കാത്ത മുൻ ബാങ്ക് ചെയർമാനായ ഇപ്പോഴത്തെ നഗരസഭ ചെയർമാൻ എം പീ ജാക്സൺ രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട നഗരസഭ ഓഫീസിലേയക്ക് മാർച്ച് നടത്തി