IJKVOICE

തൃശൂര്‍ ജില്ലാ സമ്മേളനം ജൂലൈ 10 മുതല്‍ 13 വരെ

സി പി ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള തൃശൂര്‍ ജില്ലാ സമ്മേളനം ജൂലൈ 10 മുതല്‍ 13 വരെ തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട നഗരസഭ ജൂണ്‍ 27 മുതല്‍ ജൂലായ് 6 വരെയായി മുനിസിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന് ആരംഭമായി.പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ദുക്‌റാന ഊട്ട്തിരുനാള്

ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുക്‌റാന ഊട്ട്തിരുനാള്‍ ജൂലൈ 3-ാം തിയ്യതി വ്യാഴാഴ്ച്ച നടക്കും

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ 41-ാം തൃശ്ശൂർ ജില്ലാ സമ്മേളന സ്വാഗതസംഘരൂപീകരണം യോഗം എ. കെ. പി. എ. തൃശൂർ ജില്ല പ്രസിഡണ്ട് ശ്രീ അനിൽ തുമ്പയിലിൻ്റെ അദ്ധ്യക്ഷതയിൽ ഇരിഞ്ഞാലക്കുട നടവരമ്പ് കല്ലങ്കുന്ന് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി സുധാ ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. AKPA സംസ്ഥാന പ്രസിഡണ്ട് ശ്രീ എ.സി. ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമ്മേളന കൂപ്പൺ പ്രകാശനം AKPA സംസ്ഥാന സെക്രട്ടറിയും,തൃശ്ശൂർ ജില്ല ഇൻചാർജ്ജ് ശ്രീ കെ […]

ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ

ഇരിങ്ങാലക്കുട : ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് 13450000/- (ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം) രൂപ തട്ടിപ്പു നടത്തിയ കേസ്സിലാണ് വയനാട് വൈത്തിരി ചൂണ്ടേൽ സ്വദേശി ചാലംപാട്ടിൽ വീട്ടിൽ ഷനൂദ് 23 വയസ് എന്നയാളെയാണ് ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി WhatApp ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ്ങ് നടത്തുന്നതിനുള്ള ലിങ്കും […]

അഞ്ചു (34) അന്തരിച്ചു

വള്ളിവട്ടം :പാലക്കപ്പറമ്പിൽ മുരുകേശൻ മകളും എസ് എൻ പൂരം മുല്ലങ്ങത്തു വിപിൻ ഭാര്യയും ആയ അഞ്ചു (34)കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ഏക മകൻ ശിവപ്രയാഗ് (10).ശവസംസ്കാരം കഴിഞ്ഞു

കുര്യൻ (68) നിര്യാതനായി

ഇരിങ്ങാലക്കുട : കനറാ ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ മഠത്തിക്കര ലെയിൻ ആലപ്പാട്ട് കൊടിവളപ്പിൽ ജേക്കബ്ബ് മകൻ കുര്യൻ (68) നിര്യാതനായി. കനറാ ബാങ്കിൻ്റെ കോണത്തുകുന്ന്, ഇരിങ്ങാലക്കുട, കയ്പമംഗലം, വാടാനപ്പിള്ളി തുടങ്ങിയ ശാഖകളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : മിനി മക്കൾ : ബെൻ സാനിയോ ജേക്കബ്, ആൻ ടാനിയ മരിയ, ജെം ഫെനിയ ട്രീസ മരുമക്കൾ : മേരി ആൻ, നൗബിൻ പാപ്പച്ചൻ, […]

ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

ജനറൽ ആശുപത്രി ഇരിങ്ങാലക്കുടയിൽ സ്റ്റാഫ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച് “കൃഷിയാണ് ലഹരി ” എന്ന ആശയം ഉൾകൊണ്ട് ആശുപത്രിയിലെ വിവിധ ബ്രിഗേഡ് കളുടെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി തൈ നടീലും മറ്റ് പച്ചക്കറി തൈകളും നടീലും ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ :എം .ജി ശിവദാസ് ഉദ്ഘാടനം ചെയ്തു . ഡോ .അരുൺ .കെ ഐപ്പ് , പ്രഭ വി.പി (ലെ സെക്രട്ടറി &ട്രഷറർ ), ഉമാദേവി .പി (നഴ്സിംഗ് […]

ഞാറ്റുവേല മഹോത്സവം

ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 6 വരെ മുനിസിപ്പല്‍ മൈതാനിയില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിക്കുന്നതായി ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു