വത്സ (69) നിര്യാതയായി

ഇരിങ്ങാലക്കുട : പത്യാല സ്റ്റുഡിയോക്കു സമീപം പരേതനായ മാമ്പിള്ളി തോംസൻ്റെ ഭാര്യ വത്സ (69) നിര്യാതയായി. ഒല്ലൂർ അക്കര കുടുംബാംഗമാണ്.സംസ്കാരം ഇന്നു വൈകീട്ട് അഞ്ചു മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.മകൾ : സവിത.മരുമകൻ : ഡോ ലിനോജ് കെ സണ്ണി
കല്ലേറ്റുംകര നിപ്മർ പദ്ധതികളുടെ ഉദ്ഘാടനം നടത്തി

കല്ലേറ്റുംകര നിപ്മർ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിറവ് 2025 ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു
വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാരം 2025

കാറളം: വീട്ടിലെ ലൈബ്രറി പ്രഥമ കവിതാ പുരസ്കാര സമർപ്പണച്ചടങ്ങ് കാറളത്തെ വീട്ടിലെ ലൈബ്രറി അങ്കണത്തിൽവെച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വായനക്കാരേയും എഴുത്തുകാരേയും ഒരുപോലെ ചേർത്തുപിടിക്കുകയും അവരെ അംഗീകരിക്കുകയും സർഗ്ഗാത്മകമായ പ്രോത്സാഹനം നല്കിക്കൊണ്ട് സ്നേഹത്തിൻ്റെ ഭാഷയിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുപോവുകയും ചെയ്യുന്ന വീട്ടിലെ ലൈബ്രറി വിശുദ്ധസമ്പന്നമായ ഒരു ഗ്രാമത്തിന്റെ മാതൃക കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ച വേദിയിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ മുഖ്യാതിഥിയായിരുന്നു. ഡോ. ഷഹന പി.ആർ,വൈഗ […]
ഇരിങ്ങാലക്കുട ശാന്തിനഗര്‍ പരിസരം ഇനി ക്യാമറ നീരിക്ഷണത്തില്

ഇരിങ്ങാലക്കുട ശാന്തിനഗര്‍ പരിസരം ഇനി ക്യാമറ നീരിക്ഷണത്തില്‍,ഷിവല്‍റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു.
വെല്‍നൈസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട നഗരസഭ കരുവന്നൂരില്‍ വെല്‍നൈസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ചടങ്ങിലും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല
ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : ചാവക്കാട് കടപ്പുറം തൊട്ടാപ്പ് തീരദേശ റോഡിലാണ് കഴിഞ്ഞ ദിവസം രാത്രി അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് നടന്ന അപകടത്തിലാണ് വെള്ളാങ്ങല്ലൂർ അമരിപ്പാടം നിസ്കാരപ്പള്ളിക്ക് സമീപം തൈപറമ്പിൽ വീട്ടിൽ നാസറിൻ്റെ മകൻ റിസാൽ (21) മരിച്ചു. രാത്രി 12 മണിയോടെ ബീച്ച് റോഡിലെ മാളൂട്ടിവളവിലാണ് അപകടമുണ്ടായത്.ഒപ്പമുണ്ടായിരുന്ന തളിക്കുളം സ്വദേശി പണിക്കവീട്ടിൽ ഷാഹിദിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം നടന്നയുടനെ ഇരുവരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു

ബാലമുരുകൻ എന്ന തടവുകാരനാണ് രക്ഷപ്പെട്ടത് .കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു രക്ഷപ്പെടുമ്പോൾ വേഷം.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്നാട് പോലീസ് ജയിലിൽ എത്തിക്കുന്ന സമയത്തായിരുന്നു രക്ഷപ്പെട്ടത്. ജയിലിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി കൈവിലങ്ങഴിച്ചു നൽകിയപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടതായും സംശയം ഉണ്ട്.പൊലീസ് തൃശൂർ നഗരത്തിലും ജില്ലാ അതിർത്തികളിലും ഉൾപ്പെടെ വ്യാപക പരിശോധന നടത്തിവരികയാണ് .ഒരു വർഷം മുൻപും സമാന രീതിയിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്നാട് പോലീസിന്റെ പക്കൽ നിന്നാണ് ഇയാൾ […]
കൂട്ട ധർണ നടത്തി

മുകുന്ദപുരം താലൂക്കിലെ റേഷൻ വ്യാപാരികളും, സെയിൽസ്മാൻമാരും ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൂട്ട ധർണ നടത്തി
കുടുംബമിത്ര സംഗമം നവംബര്‍ 2ന് നടക്കും

ഭാരതീയ വ്യാപാരി വ്യവസായി സംഘം മുകുന്ദപുരം താലൂക്ക് കുടുംബമിത്ര സംഗമം നവംബര്‍ 2ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടക്കും
ഐ.എം. വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു

ജില്ലയിലെ കായികപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ ഇതിഹാസമായ പത്മശ്രീ പുരസ്‌ക്കാര ജേതാവായ ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു. മാലിന്യകൂമ്പാരമായിരുന്ന ലാലൂര്‍ ഇനി ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കായിക വിസ്മയത്തിന്റെ ഈറ്റില്ലമായി മാറുകയാണ്. അന്താരാഷ്ട്ര സ്‌പോര്‍ട്സ് കോംപ്ലക്‌സ് 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന കായിക വകുപ്പും തൃശ്ശൂര്‍ […]