ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് – ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഏജൻറായി പ്രവർത്തിച്ച പ്രതി റിമാന്റിലേക്ക്.* ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കിഴുത്താണി സ്വദേശിയിൽ നിന്ന് 1 കോടി 34 ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിപ്പു നടത്തിയ കേസ്സിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊടുങ്ങല്ലൂർ അഴിക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടിൽ അലിയെയാണ് (59 വയസ്സ്) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ […]
മറ്റൊരു ഇന്ത്യൻ കളിക്കാരൻ കൂടി

പാന്തേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്ബിന്റെ അംഗവും, ഇരിഞ്ഞാലക്കുടയിലെ ഡോൺബോസ്കോ ഹൈസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ഹംദാൻ കെ.എച്ച്., ഇന്ത്യൻ ടീമിനായി ജേഴ്സി അണിയുകയാണ്. ജൂൺ 30 മുതൽ ജൂലൈ 5 വരെ സ്വീഡനിലെ ഗോതൻബർഗിൽ നടക്കുന്ന പാർട്ടില്ല ഹാൻഡ്‌ബോൾ വേൾഡ് കപ്പിൽ ഇന്ത്യൻ അണ്ടർ-18 വിഭാഗത്തിലെ ടീമിന്റെ ഭാഗമാണ് ഹംദാൻ. ഇരിഞ്ഞാലക്കുട, മൂനുപീടിക സ്വദേശിയായ ഹംദാൻ, സംസ്ഥാനവും ജില്ലാതലവും ഉൾപ്പെടെയുള്ള ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ്.ഇരിഞ്ഞാലക്കുട ഡോൺബോസ്കോ ഹൈസെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകൻ കൂടിയായ ശരത് പ്രസാദ് ആണ് […]
പെർഫോമിങ് തിയ്യറ്റർ എന്ന ആവശ്യം അനുഭാവപൂർവ്വം പരിഹരിക്കും

ഇരിങ്ങാലക്കുടയിൽ കലാസാംസ്കാരികപ്രവർത്തനങ്ങൾ നടത്താവുന്ന പെർഫോമിങ് തിയ്യറ്റർ എന്ന ആവശ്യം അനുഭാവപൂർവ്വം പരിഹരിക്കും : മന്ത്രി കെ. രാജൻ
ഞാറ്റുവേല മഹോത്സവം -2025

വിദ്യാഭ്യാസം എന്നത് കേവലം ബിരുദങ്ങളോ സർട്ടിഫിക്കറ്റുകളോ നേടലല്ല, ജീവിതനൈപുണ്യം നേടുന്നതിനായുള്ള ചവിട്ടുപടികളാണെന്ന് ബി. കൃഷ്ണകുമാർ lPS.ഞാറ്റുവേല മഹോത്സവം -2025 ൻ്റെ കേഡറ്റ് മീറ്റ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഞാറ്റുവേല വനിതാ സംഗമം ഉദ്ഘാടനം

സ്നേഹവും കരുതലുമുള്ളവരാണ് സ്ത്രീകൾ എന്ന് ജയരാജ് വാര്യർ.ഇരിങ്ങാലക്കുട ഞാറ്റുവേല വനിതാ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഒന്നാം റാങ്കും സംസ്ഥാനതലത്തിൽ 17-ാം റാങ്കും നേടി

എടതിരിഞ്ഞി : മലയാളം മീഡിയത്തിൽ പഠിച്ച് കേരള എൻട്രൻസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്കും സംസ്ഥാനതലത്തിൽ 17-ാം റാങ്കും നേടി നാടിനും വീടിനും അഭിമാനമായി അഭിനവ്. എടതിരിഞ്ഞി കോറോത്ത് വീട്ടിൽ കെ.എസ്. അഭിനവാണ് എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ മികച്ച നേട്ടമുണ്ടാക്കിയത്. ഐഐടിയിൽ പഠിക്കാനാണ് അഭിനവിന്റെ ആഗ്രഹം. കഴിഞ്ഞ വർഷം റാങ്കിൽ പിറകിലായിരുന്നതിനാൽ വീണ്ടും എഴുതുകയായിരുന്നു. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്‌കൂളിലായിരുന്നു അഭിനവ് പ്ലസ്ടു പഠിച്ചത്. ജെഇഇക്കുവേണ്ടി കോച്ചിങ്ങിന് പോയിരുന്നു. അതോടൊപ്പം കീം പരീക്ഷയും എഴുതി. ജെഇഇ മെയിനും ജെഇഇ […]
സന്യാസി ദുരൂഹ സാഹചര്യത്തിൽ മരിച്ചു

കുന്നംകുളം സ്വദേശിയായ സന്യാസി തെലുങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ജോസിനെ (66),30/6/2025 മുതൽ കാണ്മാനില്ല

ഇരിഞ്ഞാലക്കുട നഗരസഭ മാപ്രാണം ഏഴാം വാർഡ് നിവാസിയായ, ചിറക്കേക്കാരൻ ജോസിനെ (66),30/6/2025 മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കണ്ടു കിട്ടുന്നവരോ, എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, താഴെ കൊടുത്ത നമ്പറിൽ അറിയിക്കേണ്ടതാണ്. Mob:9446240003 Mob: 8714198358 Mob:8547429703
കുഴഞ്ഞ് വീണു മരണമടഞ്ഞു

ആനന്ദപുരം ഇരിങ്ങാപിള്ളിക്കര ശിവരാമൻ സെക്യൂരിറ്റി ജോലിക്കിടെ കുഴഞ്ഞ് വീണു ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടഞ്ഞു വൈലൂർ അമ്പലത്തിലെ സെക്യൂരിറ്റിയായിരുന്നു ഭാര്യ തങ്ക മക്കൾ ബിന്ദു, മണികണ്ഠൻ അഭിലാഷ് മരുമക്കൾ ഉണ്ണികൃഷ്ണൻ, ധനിസ സംസ്കാരം ബുധൻ രാവിലെ പൂമംഗലം ശാന്തിതീരത്ത്
പ്രതിഷേധവുമായി കര്‍ഷകര്

കാട്ടൂര്‍ ചെമ്പന്‍ ചാലിലെ വെള്ളക്കെട്ടിന് പരിഹാരമാകാത്തതില്‍പ്രതിഷേധം ശക്തമാകുന്നു.പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് വാര്‍ഡ് മെമ്പര്‍ അമ്പുജാരാജന്‍,വെള്ളക്കെട്ടിന് കാരണമായ മുനയത്തെതാല്‍ക്കാലിക ബണ്ട് മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സി ബി ബൈജു സന്ദര്‍ശിച്ചു, പ്രതിഷേധവുമായി കര്‍ഷകര്