IJKVOICE

പാമ്പ് കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് നിന്ന യുവതി പാമ്പ് കടിയേറ്റ് മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ 28 വയസുള്ള ഹെന്നയാണ് മരിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വീടിൻ്റെ മുറ്റത്ത് നിന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെ ഹെന്നയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു.സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ

ടോമി ( 66 വയസ്) നിര്യതനായി

ഇരിഞ്ഞാലക്കുട നഗരസഭ വാർഡ് 5 ൽ കരുവന്നൂർ തട്ടിൽ വല്ലച്ചിറ ക്കാരൻ ജോൺ മകൻ ടോമി ( 66 വയസ്) നിര്യതനായി. സംസ്കാരം ഇന്ന് മെയ് 28 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലീന പരിയാരം പുതുശേരി പടിഞ്ഞാക്കര കുടുംബഗമാണ്. മകൾ : സ്റ്റെഫി ‘ മരുമകൻ – ജിൻ്റോ പേങ്ങിപറമ്പിൽ

കാറ്റും മഴയുമാണ്..

പല തവണയായി വെള്ളാങ്ങല്ലൂരിലെ KSEB ഓഫീസുമായി ജനങ്ങൾ ടെലിഫോൺ വഴി ബദ്ധപ്പെടാൻ ശ്രമിക്കുന്നുണ്ട് ഇവർ റിസീവർ മാറ്റി വച്ചേക്കുവാണ് എന്ന് നാട്ടുക്കാർ ആരോപിച്ചു.അടിയന്തര ആവശ്യത്തിനു പോലും ഫോൺ എടുക്കാത്ത അവസ്ഥയാണ്.. ഇതിനെ ചോദ്യം ചെയ്ത് വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ KSEB ഓഫീസിൽ എത്തി കാര്യം അവതരിപ്പിച്ചേങ്കിലും നിഷേധാത്മകമായ നിലപാട് കൈകൊള്ളുകയാണ് വെള്ളാങ്ങല്ലൂർ K S E B.. ജനപ്രതിനിധികളും ഓഫീസ് ജീവനക്കാരുമായി സ്ഥലത്ത് സംഘാർ ക്ഷാവസ്ഥ ഉണ്ടായതിനെ തുടന്ന് ഇരിഞ്ഞാലക്കുട പോലീസ് സ്ഥലത്ത് എത്തി

കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു

തൃശൂർ മണ്ണുത്തി ചേരുംകുഴിയിൽ സഹോദരനൊപ്പം കുളിക്കാൻ പോയി കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു. ചേരുംകുഴി സ്വദേശി നീർച്ചാലിൽ സുരേഷിന്റെ മകൻ 10 വയസ്സുള്ള സരുൺ ആണ് മരിച്ചത്. സഹോദരൻ 8 വയസുള്ള വരുൺ കുളത്തിന്റെ ഭിത്തിയിൽ പിടിച്ചു നിന്ന് രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ സരുണിനെ പുറത്തെടുത്ത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ചേരുംകുഴി മുരുക്കുംകുണ്ടിൽ നാല് വർഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ്.പാലക്കാട് സ്വദേശിയാണ്. ആശാരിക്കാട് സ്കൂളിലെ വിദ്യാത്ഥിയാണ് മരിച്ച സരുൺ.

വീട് തകര്‍ന്ന് വീണ്

കനത്തമഴയില്‍ ഇരിങ്ങാലക്കുടയില്‍ വീട് തകര്‍ന്ന് വീണ് വയോധികയ്ക്കടക്കം രണ്ട് പേര്‍ക്ക് പരിക്കേറ്റു

യാത്രയേയ്പ്പും ആദരിക്കലും നടത്തി

കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ITU ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ITU ബാങ്ക് ജീവനക്കാരനായ കെ പി സെബാസ്റ്റ്യന് യാത്രയേയ്പ്പും, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച KUBSO അംഗമായ ജോസഫ് ചാക്കോയേ ആദരിക്കലും,S S L C പരീക്ഷയിൽ ഉന്നതവിജയം നേടിയ KUBSO അംഗങ്ങളുടെ മക്കൾക്ക് അനുമോദനവും ക്യാഷ് അവാർഡും നല്‌കി.KUBSO ITU ബാങ്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് റീനി സി ജെ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ITU […]

മെഗാ ഡാന്‍സ് ഷോ മെയ് 23

സേ നോ ടു ഡ്രഗ്‌സ് യെസ് ടു ഡാന്‍സ് എന്ന സന്ദേശം മുന്‍നിര്‍ത്തി ഇരിങ്ങാലക്കുട എ ജെസ് ഡാന്‍സ് ആക്കാദമി സംഘടിപ്പിക്കുന്ന മെഗാ ഡാന്‍സ് ഷോ മെയ് 23 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണി മുതല്‍ കത്തിഡ്രല്‍ സീയോണ്‍ ഹാളില്‍ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു