പ്രതി റിമാന്റിൽ

അന്തിക്കാട് : അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അന്തിക്കാട് സ്വദേശിയായ സ്ത്രീയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അവർക്ക് മാനഹാനി വരുത്തുകയും അവിടെയുണ്ടയിരുന്ന മോട്ടോർ സൈക്കിൾ തല്ലിപ്പൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ പ്രതിയായ അന്തിക്കാട് സ്വദേശിയായ പുളിക്കൽ വീട്ടിൽ സിബിൻ 28 വയസ് എന്നയാളെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്…. ഇക്കഴിഞ്ഞ 3-ാം തിയ്യതി രാത്രി 08.30 മണിക്ക് അന്തിക്കാട് സ്വദേശിയായ സ്ത്രീയും ഭർത്താവും താമസിക്കുന്ന വീടിന്റ മുറ്റത്തേക്ക് സിബിൻ അതിക്രമിച്ച് കയറി സ്ത്രീയുടെ ഭർത്താവിന്റെ ഉടമസ്ഥതയിൽ […]
സമ്മര്‍ ക്യാമ്പ് ഏപ്രില്‍ 1 മുതല്‍ മെയ് 24 വരെ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഗോസിമ റേസേഴ്‌സ് ടേബിള്‍ ടെന്നീസ് അക്കാദമിയുടെ സമ്മര്‍ ക്യാമ്പ് ഏപ്രില്‍ 1 മുതല്‍ മെയ് 24 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഹൃദയാഘാതം മൂലം അന്തരിച്ചു

നാഷണൽ ഹൈ സ്കൂളിലെ മുൻഹെഡ്മിസ്ട്രസ്സ് പുളിയത്ത് രമാദേവിടീച്ചർ കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു മൃതദേഹം ഇന്ന് 6 മണിക്ക് മാടായി കോണത്തുള്ള വീട്ടിൽ കൊണ്ടുവരുന്നതും നാളെ രാവിലെ 10 മണിക്ക് അന്ത്യ കർമ്മങ്ങൾക്കായി കൊണ്ടുപോകുന്നതുമാണ്
കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ

വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവായ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിൻ (30 വയസ്സ്) നെ വെള്ളിക്കുളങ്ങര പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെയും സംഘവും അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 3-ാം തിയ്യതി , യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ വിരോധത്തിൽ മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ വീടിനുള്ളിൽ വച്ച് ആക്രമിക്കുകയും, കൈകൊണ്ട് മുഖത്തടിക്കുകയും, കഴുത്ത് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളികൊണ്ടുപോയി […]
ബയോ ബിൻ വിതരണം ചെയ്തു

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ഉറവിട മാലിന്യ സംസ്കരണ ഉപാധി ബയോ ബിൻ വിതരണം ചെയ്തു
യാത്രയയപ്പ് നൽകി

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് സ്ഥലം മാറി പോകുന്ന, മൂന്ന് വർഷക്കാലം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ ആയി സേവനം ചെയ്ത അനിഷ് കരിമിന് യാത്രയയപ്പ് നൽകി
ക്രൈസ്റ്റ് കോളേജിന് ഇരട്ടി മധുരം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ൽ നിന്ന് എൻഎസ്എസ് വോളന്റിയർമാരായ ഹരിനന്ദൻ പി എ യ്ക്കും ലക്ഷ്മി എസ് കുമാറിനും ഒഡീഷ്യയിലെ ബെർഹാംപുർ യൂണിവേഴ്സിറ്റിയിൽ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് നടത്തുന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. എടക്കുളം സ്വദേശികളായ പട്ടശ്ശേരി വീട്ടിൽ അനീഷ് ജാസ്മി ദമ്പതികളുടെ മകൻ ഹരിനന്ദൻ പി എ, കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശികളായ പുത്തൻ കോവിലകം ശ്രീകുമാർ ലേഖ എന്നിവരുടെ മകൾ ലക്ഷ്മി എസ് കുമാർ എന്നിവർക്കാണ് ഈ […]
ഓപ്പറേഷൻ കാപ്പ തുടരുന്നു

കുപ്രസിദ്ധ ഗുണ്ടകളായ അഞ്ച് പേരെ നാടു കടത്തി…. *വടിവാൾ വിപിൻ , ഹരികൃഷ്ണൻ, നിഖിൽ, ജിതിൻ, ചന്തു എന്നു വിളിക്കുന്ന ഹരികൃഷ്ണ , എന്നീ ഗുണ്ടകളെയാണ് നാടു കടത്തിയത്* കുപ്രസിദ്ധ ഗുണ്ടകളായ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു വരുന്നവരായ 1)വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ പl ഹരികൃഷ്ണൻ 28 വയസ്സ് 2) വലപ്പാട് കോതകുളം ബീച്ച് സ്വദേശി കണ്ണംപറമ്പിൽ സുരമോൻ എന്ന് വിളിക്കുന്ന നിഖിൽ 33 വയസ്സ് 3) വലപ്പാട് കോതകുളം ബീച്ച് സ്വദേശി […]
അശാസ്ത്രീയ നിര്‍മ്മാണമെന്ന് പരാതി

മാപ്രാണം നന്തിക്കര റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കോന്തിപുലം നടുവിലാലില്‍ അശാസ്ത്രീയ നിര്‍മ്മാണമെന്ന് പരാതി
അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് ഉള്ള തുടക്കം കുറിച്ചു

തിരുവമ്പാടി ക്ഷേത്രത്തിലെ അന്നദാന മണ്ഡപം പുതുക്കി പണിയുന്നതിന് ഉള്ള തുടക്കം കുറിച്ചു. എരേക്കത്ത് വീട്ടിൽ അഡ്വ. കെ.ജി. അനിൽകുമാർ (ഐ സി എൽ ഫിൻകോർപ്പ് )ആണ് മണ്ഡപം പണികൾ നടത്തി കൂടെ ലിഫ്റ്റ് അടക്കം വെച്ച് ഭഗവാന് സമർപ്പിക്കുന്നത്. ക്ഷേത്രം തന്ത്രി ബഹ്മശ്രീ പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് അനിൽകുമാറിന്റെ സഹധർമ്മിണി ഉമാ അനിൽ കുമാർ, മകൻ അമൽജിത്ത് എ മേനോൻ, എന്നിവർ ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം പ്രസിഡണ്ട് ഡോ. പത്മശ്രീ സുന്ദർ മേനോൻ, വൈസ് […]