കാപ്പ ചുമത്തി ജയിലിൽ അടച്ചു

ഒല്ലൂർ സി.ഐ യെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അനന്തു മാരിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഇത് രണ്ടാം തവണയാണ് അനന്തുവിനെതിരെ കാപ്പ ചുമത്തുന്നത്. വധശ്രമം, കവർച്ച ഉൾപ്പെടെ 12 ഓളം കേസുകളിൽ പ്രതിയാണ് അനന്തു. ഒല്ലൂർ പടവരാട് സ്വദേശിയായ അനന്തുവിനെ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് കരുതൽ തടങ്കലിൽ ആക്കിയത്. ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഒല്ലൂർ സി ഐ ആയിരുന്ന ഫർഷാദിനെ പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അനന്തുവിനെ മറ്റൊരു കേസിൽ പിടികൂടാൻ […]
കെ എസ് ടി പി റോഡ് നിർമ്മാണം

കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കാൻ ഉദോഗസ്ഥർക്ക് നിർദ്ദേശം നൽകി – മന്ത്രി ഡോ ആർ ബിന്ദു കൊടുങ്ങല്ലൂർ – തൃശ്ശൂർ റോഡിൽ കെ എസ് ടി പി നിർമ്മാണം മൂലം നേരിടുന്ന കുടി വെള്ള ക്ഷാമം ഉടൻ പരിഹരിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ തീരുമാനമായി. നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിലെ പൈപ്പുകൾ മാറ്റിയിട്ട സ്ഥലങ്ങളിൽ പുതിയ പൈപ്പിലേക്ക് ഇൻ്റർ ലിങ്ക് ചെയ്തും പൈപ്പുകൾ സ്ഥാപിക്കാൻ ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കാനും മന്ത്രി […]
ലോട്ടറി മറവില്‍ മദ്യവില്‍പന

ലോട്ടറി വില്‍പ്പനയുടെ മറവില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് മദ്യ വില്‍പന നടത്തിയ ആളെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി
ബി.ജെ.പി. പ്രതിഷേധം

പൊറത്തിശ്ശേരി മേഖലയില്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാരോപിച്ച് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ കുടങ്ങളും ബക്കറ്റുകളുമായി ഇരിങ്ങാലക്കുട നഗരസഭ ഓഫീസില്‍ പ്രതിഷേധിച്ചു.വെല്‍നസ് സെന്റര്‍ കരുവന്നൂര്‍ ബംഗ്ലാവിലുള്ള നഗരസഭ സുവര്‍ണ ജൂബിലി മന്ദിരത്തില്‍ ആരംഭിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
വാഹന അപകടത്തിൽ മരിച്ചു

തൃശ്ശൂർ കുണ്ടുകാട് -വട്ടപ്പാറ പുത്തൻപുരക്കൽ മാർക്കോസിന്റെ മകൻ സിറിൽ (25) കൊൽക്കത്തയിൽ വെച്ച് വാഹന അപകടത്തിൽ മരിച്ചു
കോഴിപ്പറമ്പിൽ അയ്യപ്പൻ എന്ന ആന ചരിഞ്ഞു

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചാഴൂർ വില്ലേജ് ചേറ്റക്കുളം പാറക്കുളങ്ങര അമ്പലത്തിന് മുൻവശം കെട്ടിയിരുന്ന കാട്ടൂർ കോഴിപ്പറമ്പിൽ രാജേഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള കോഴിപ്പറമ്പിൽ അയ്യപ്പൻ എന്ന ആന 61 വയസ്സ് ഇന്ന് 01.03.25 തിയതി 04.00 മണിയോടെ ചരിഞ്ഞു
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തൃശൂർ കൊടുങ്ങല്ലൂർ അഞ്ചപ്പാലത്ത് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേത്തല എൽതുരുത്ത് സ്വദേശി 20 വയസ്സുള്ള ആദിത്യനാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം ബൈക്കിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആദിത്യൻ. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം
ആദരാഞ്ജലികൾ

താഴേക്കാട് കുണ്ടൂപ്പാടം വാസുപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്ത് കുരിയംപറമ്പിൽ രാജൻ മകൾ ഭാഗ്യലക്ഷ്മി നിര്യതയായി
ശിവരാത്രി ബലിതര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍

ആറാട്ടുപുഴ മന്ദാരകടവില്‍ ശിവരാത്രി ബലിതര്‍പ്പണത്തിനായി എത്തിയത് ആയിരങ്ങള്‍
കൊടകര സഹൃദയ കോളേജിന് കിരീടം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ഓൾ കേരളാ ഇന്റർകോളേജിയേറ്റ് വടംവലി ടൂർണമെൻ്റിൽ പുരുഷ വനിത വിഭാഗങ്ങളിൽ കൊടകര സഹൃദയ കോളേജിന് കിരീടം.