IJKVOICE

തലയടിച്ച് വീണ അധ്യാപകൻ മരിച്ചു

മദ്യലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്ത് തള്ളിയതോടെ നിലത്ത് തലയടിച്ച് വീണ അധ്യാപകൻ മരിച്ചു. തൃശൂർ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനായ പൂങ്കുന്നം ചക്കാമുക്ക് സ്വദേശി 55 വയസ്സുള്ള അനിൽ ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് ചൂലിശ്ശേരി സ്വദേശി രാജരാജനെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.അന്താരാഷ്ട്ര നാടകോത്സവം നടക്കുന്ന തൃശൂർ സംഗീത നാടക അക്കാഡമി കോമ്പൗണ്ടിൽ വെച്ച് ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. രാത്രി സംഗീത നാടക്കാദമിക്ക് തൊട്ടപ്പുറത്തുള്ള കെ ടി ഡി സി […]

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി” ന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി, തൃശൂർ റേഞ്ച് DIG ശ്രീ.ഹരിശങ്കർ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ.ബി. കൃഷ്ണകുമാർ ഐപിഎസ് എന്നിവരുടെ നിർദ്ദേശപ്രകാരം നടന്ന് വരുന്ന പ്രത്യേക പരിശോധനകളിൽ നിന്നാണ് ഇയാളെ പിടികൂടിയത്. […]

പ്രതിഷേധ സമരം നടത്തി

സംസ്ഥാനപാത കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം മൂലം ദുരിതത്തിലായെന്നാരോപിച്ച് മാപ്രാണത്ത് വ്യാപാരികള്‍ പ്രതിഷേധ സമരം നടത്തി

ട്രെയിൻ തട്ടി മരിച്ചു

തൃശൂർ വടക്കാഞ്ചേരിയിൽ സിവിൽ പോലീസ് ഓഫീസർ ട്രെയിൻ തട്ടി മരിച്ചു. വിയൂർ സ്വദേശി 52 വയസ്സുള്ള രമേഷ് ബാബു ആണ് മരിച്ചത്. സുഹൃത്തുക്കൾ ചേർന്ന് ഓട്ടോറിക്ഷയിൽ ഉത്രാളിക്കാവ് പൂരം കാണാൻ എത്തിയതായിരുന്നു. വെടിക്കെട്ട് കണ്ട് റെയിൽവേ ട്രാക്കിലൂടെ ഓട്ടോ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നുവരുന്നതിനിടെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപം വെച്ച് തൃശൂർ ഭാഗത്തുനിന്ന് വന്നിരുന്ന ട്രെയിൻ തട്ടുകയായിരുന്നു. അപകടത്തിൽ സുഹൃത്ത് അരുണിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉടൻ ഇരുവരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിച്ചെങ്കിലും രമേഷ് ബാബു മരണപ്പെടുകയായിരുന്നു. […]

വിവരണ സെമിനാർ സംഘടിപ്പിച്ചു

ഭാരതീയ ജനതാ പാർട്ടി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ബജറ്റും ആധുനിക ഭാരതവും ബജറ്റ് 2026 വിവരണ സെമിനാർ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി കണ്ട് കെട്ടിയ വസ്തുക്കൾ തിരികെ നിക്ഷേപകർക്ക് നൽകാൻ ബാങ്ക് അധികൃതരെ രേഖമൂലം അറിയിച്ചിട്ടില്ലെന്ന് ബാങ്ക് ഭരണസമിതി വാർത്ത കുറിപ്പിലൂടെ അറിയിച്ചു

പി സി ആൻ്റണി (79) നിര്യാതനായി

തൃശ്ശൂർ : നീലങ്കാവിൽ പാറയിൽ ചാക്കുണ്ണി മകൻ അസ്വ .പി സി ആൻ്റണി (79) നിര്യാതനായി. സംസ്കാരം 26-2-2025 ബുധനാഴ്ച്ച വൈകിട്ട് 5 മണിയ്ക്ക് വെസ്റ്റ് ഫോർട്ട് സെൻ്റ് ആൻ്റ്സ് ദേവാലയത്തിൽ . ഭാര്യ മേരി. മക്കൾ : സ്മിത,രജിത, അരുൺ. മരുമക്കൾ : ജെയ്ൻ പി ഡി , ലിജോ പൈലപ്പൻ, ആൻ ഫ്രാൻസിസ്