IJKVOICE

മോഷ്ടാവിനെ പിടികൂടി

മലഞ്ചരക്ക് മോഷ്ടാവിനെ പിടികൂടി; 46 കിലോ കുരുമുളകും 20 കിലോ കൊട്ടടക്കയും കണ്ടെടുത്തു, പ്രതി റിമാന്റിലേക്ക്… ഇരിങ്ങാലക്കുട: ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പട്ടേപ്പാടം എന്ന സ്ഥലത്ത് നിന്ന് മോഷണം നടത്തിയ മറ്റത്തൂർ കോടാലി സ്വദേശിയായ ആളൂപറമ്പിൽ സുരേഷ് (50) എന്നയാളാണ് മോഷ്ടിച്ച 46.100 കിലോഗ്രാം കുരുമുളകും 20 കിലോഗ്രാം കൊട്ടടക്കയും അടക്കം ഇരിങ്ങാലക്കുട പോലീസ് പിടി കൂടിയത്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി തൃശ്ശൂര്‍ റൂറല്‍ജില്ല പോലീസ് മേധാവി ശ്രീ. B. […]

ബില്യൺ ബീസ് തട്ടിപ്പ്

ബില്യണ്‍ ബീസ് എന്ന സ്ഥാപനം വഴി ഇരിങ്ങാലക്കുട കേന്ദ്രികരിച്ച് നടന്ന 150 കോടിയുടെ തട്ടിപ്പില്‍ പോലീസിന് ലഭിച്ചത് 55 പേരുടെ പരാതിയില്‍ 10 കോടിയുടെ തട്ടിപ്പ് നടന്നതായുള്ള പരാതി മാത്രം

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡി നടപടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ ഡി പിടിച്ചെടുത്ത 128 കോടിയുടെ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ തയ്യാര്‍,ബാങ്ക് അധികൃതര്‍ തയ്യാറാകത്തത് പ്രശ്‌നമെന്ന് ഇഡി

ഗതാഗത നിയന്ത്രണം

പൊതുജനത്തെ അറിയിക്കാതെ സംസ്ഥാനപാതയിലെ കോണ്‍ക്രീറ്റിംങ്ങിന് വേണ്ടി ഇരിങ്ങാലക്കുടയില്‍ വീണ്ടും ഗതാഗത നിയന്ത്രണം.ക്രൈസ്റ്റ് ജംഗ്ഷന്‍ പൊളിച്ചു

ചലച്ചിത്ര മേള പാസ് വിതരണം

ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സിൻ്റെ വിതരണോദ്ഘാടനം തൃശ്ശൂർ ജില്ലാ സബ്- കളക്ടർ അഖിൽ വി മേനോൻ ഐഎഎസ് നിർവഹിച്ചു

ഐ ഡി ഫ്രാൻസിസ് മാസ്റ്റർ(84) അന്തരിച്ചു

കാറളം തേറുകാട്ടിൽ ഇഞ്ചോടിക്കാരൻ ദേവസ്സി മകൻ ഐ ഡി ഫ്രാൻസിസ് മാസ്റ്റർ(84) അന്തരിച്ചു.കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ആയിരുന്നു. ചാഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, ചാഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ,ആക്ടിംഗ് പ്രസിഡൻ്റ്,ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,കാറളം ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തൃശൂർ അതിരൂപത,ഇരിഞ്ഞാലക്കുട രൂപത സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി സെൻട്രൽ കൗൺസിൽ,രൂപത സോഷ്യൽ ആക്ഷൻ ഫോറം,പാലിയേറ്റീവ് സൊസൈറ്റി, പിഡിഡിപി സൊസൈറ്റി എന്നിവയിലും നേതൃത്വം വഹിച്ചിട്ടുണ്ട്. ഭാര്യ:മേഴ്സി ഫ്രാൻസിസ്(റിട്ട […]

മുരിയാട് പഞ്ചായത്ത് ഇ.എം.എസ് ഹാൾ ഉദ്ഘാടനം

മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 100-ാം നുറു ദിന കർമ്മപരിപാടിയുടെ ഭാഗമായി പഞ്ചായത്ത് മന്ദിരത്തിൽ നവീകരിച്ച ഇ എം എസ് ഹാൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നാടിന് സമർപ്പിച്ചു

ആക്രമണം 2 പ്രതികൾ റിമാന്റിലേക്ക്

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം 2 പ്രതികൾ റിമാന്റിലേക്ക്… ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ പുന്നേലിപ്പടിയിൽ വെച്ച് കൈപ്പമംഗലം സ്വദേശിയായ 41 വയസുള്ള ജിബിനെ ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്, കല്ലേറ്റുംകര ദേശത്തുള്ള തത്തംപിള്ളി വീട്ടിൽ ഋതുൽ 19 വയസ്, താഴേക്കാട് സ്വദേശിയായ പറമ്പിൽ വീട്ടിൽ അമൽ 20 വയസ് എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട 17 വയസുള്ള കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് നടപടിക്രമങ്ങൾക്ക് ശേഷം ജുവനൈൽ ജസ്റ്റിസ് […]