4 പ്രതികളെ അറസ്റ്റ് ചെയ്തു

കവര്‍ച്ച ചെയ്ത പണം അപഹരിക്കുന്നതിന് വേണ്ടി മരട് കൂട്ടായ്മക്കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ 4 പ്രതികളെ ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
ഉദ്‌ഘാടനം ചെയ്തു

മുരിയാട് പഞ്ചായത്തിൽ ലഖ്‍പതി ദീദി സർവ്വേ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ മുൻ കെ പി സി സി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ഉദ്‌ഘാടനം ചെയ്തു
മരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കിഴുത്താണി- പാറളം – പൊട്ടക്കുളത്തിൽ വെട്ടിയാട്ടിൽ പരേതനായ സുനിൽകുമാർ ഭാര്യ ജ്യോതി( 49 ) മരിച്ച നിലയിൽ കാണപ്പെട്ടു. മകൾ അൻജിത. മരുമകൻ രാജേഷ്. കാട്ടൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം 2025 മാർച്ച് എട്ടാം തീയ്യതി രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഉദ്ഘാടനം ചെയ്തു

കേരള കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കർഷകക്കൂട്ടായ്മ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.
ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു

വ്യാപാര ഷെയറുകളുടെ മറവിൽ വലിയ ലാഭവിഹിതം വാഗ്‌ദാനം ചെയ്ത് നിക്ഷേപകരിൽനിന്ന് കോടികൾ തട്ടിപ്പുനടത്തിയ സംഭവത്തിൽ ബില്യൺ ബീസ് ഷെയർ ട്രേഡിങ് കമ്പനിക്കെതിരേ ഇരിങ്ങാലക്കുട പോലീസ് ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു.
ഉല്‍ഘാടനം നടന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം വേളൂക്കര മണ്ഡലം തല ഉല്‍ഘാടനം അഡ്വ.ശശികുമാര്‍ ഇടപ്പുഴയുടെ വസതിയില്‍ വച്ച് നടന്നു.
രണ്ട് പേർ കൂടി അറസ്റ്റിൽ

എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പ്രതികളായ അരുവിക്കര ചെറിയ കോന്നി ദേശത്ത് കട്ടാരകുഴി വീട്ടിൽ ആൽബിൻ (19 വയസ്സ്) , പുത്തൻച്ചിറ, പിണ്ടാണി , പനങ്ങായി വീട്ടിൽ മുഹമ്മദ് സാലിഹ് (18 വയസ്സ്,) എന്നിവരെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ രണ്ട് പേരെ നേരത്തേ മാള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വടമ എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് […]
കാറളം തെക്കുമുറി ലിഫ്റ്റ് ഇറിഗെഷൻ ഉദ്ഘാടനം

ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി നിർമിച്ച കാറളം തെക്കുമുറി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ജനപ്രതിനിധികളായ സുനിൽ മാലാന്ത്ര, മോഹൻ വലിയാട്ടിൽ, അമ്പിളി റെനിൽ, ബീന സുബ്രഹ്മണ്യൻ, ലൈജു ആന്റണി, പി വി സുരേന്ദ്രലാൽ, ജഗജി കായംപുറത്ത്, അംബിക സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.
കൊലപ്പെടുത്താൻ ശ്രമിച്ച കേസ്

കയ്പമംഗലം : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊപ്രക്കളം എന്ന സ്ഥലത്ത് ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കാളമുറി സ്വദേശിയായ മമ്മസ്രയില്ലത്ത് വീട്ടിൽ സഗീർ 48 വയസ് എന്നയാളെ സ്ഥാപനത്തിൽ കയറി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനാണ് കയ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി ക്രിനൽ കേസിലെ പ്രതിയുമായ കൂരിക്കുഴി സ്വദേശിയായ തെക്കിനിയേടത്ത് വീട്ടിൽ ഗോൾഡൻ എന്ന് വിളിക്കുന്ന സതീശൻ 55 വയസ് ഇയാളുടെ മകൻ മായപ്രയാഗ് 25 വയസ് എന്നിവരെ കയ്പമംഗലം പോലീസ് പിടികൂടിയത്… ഇക്കഴിഞ്ഞ […]
ഓപ്പറേഷൻ കാപ്പ തുടരുന്നു

കുപ്രസിദ്ധ ഗുണ്ടയായ പ്രമോദിനെ കാപ്പ ചുമത്തി തടങ്കലിലാക്കി* മാള പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, ചക്കാട്ടി തോമസ് കൊലപാതക കേസിലെ പ്രതിയുമായ ജോജോ എന്നറിയപ്പെടുന്ന കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടില്‍ പ്രമോദിനെ (31 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി. പ്രമോദിന് മാള പോലീസ് സ്റ്റേഷനിൽ 2025 ൽ ചക്കാട്ടി തോമസ് കൊലപാതക കേസിനു പുറമെ 2014 ൽ മൂന്ന് വധ ശ്രമകേസും 2016, 2018, 2019, 2022 എന്നീ വർഷങ്ങളിൽ ഓരോ വധ ശ്രമകേസും 2018 […]