മാധവൻ മാസ്റ്റർ അന്തരിച്ചു.

ആളൂർ:ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും എകെഎസ്ടിയു സ്ഥാപക നേതാവും സി.പി.ഐ ജില്ലാകമ്മറ്റി അംഗവും മുൻ സംസ്ഥാന കമ്മറ്റി അംഗവും മുൻ മാള മണ്ഡലം സെക്രട്ടറിയും, മുൻ മാള BDC ചെയർമാനും , ആളൂർ എസ്എൻഡിപി സമാജം സ്കൂളുകളുടെ മാനേജറും,താഴെക്കാട് സർവ്വീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന എടത്താട്ടിൽ കൊച്ചുരാമൻ മകൻ എടത്താട്ടിൽ മാധവൻ മാസ്റ്റർ അന്തരിച്ചു. നാളെ 21/1/25 രാവിലെ 8:30 ന് ഭൗതിക ശരീരം മെഡിക്കൽ കോളേജിനു കൈമാറും. യുവകലാസാഹിതി , ഇസ്കസ്, ഐപ്സോ തുടങ്ങിയ […]
മഹാത്മാ ഗാന്ധിയുടെ സന്ദർശനത്തിന് 91 വയസ്സ്

ഇരിങ്ങാലക്കുടയിൽ മഹാത്മാ ഗാന്ധിയുടെ സന്ദർശനത്തിന് 91 വയസ്സ്.നീഡ്സിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടത്തി
ഗർഭാശയഗള ക്യാൻസർ പരിശോധന ക്യാമ്പ്

ഇരിഞ്ഞാലക്കുട IMA വനിതാ വിഭാഗമായ WIMS ന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട മെട്രോ ആശുപത്രിയിൽ വച്ച് ലയണസ് ക്ലബ്ബ് മെമ്പർമാർക്കും പൊതു ജനങ്ങൾക്കുമായി ഗർഭശയഗള ക്യാൻസർ സ്‌ക്രീനിങ്ങും പാപ്സ്മിയർ പരിശോധനയും നടത്തി.മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ DR. M. R രാജീവ് ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു.WIMA പ്രസിഡന്റ് DR. മഞ്ജു, സെക്രട്ടറി DR. റീജ,DR. ഉഷാകുമാരി,DR. ഹരീന്ദ്രനാദ്,ആശുപത്രി മാനേജർ മുരളി ദത്തൻ എന്നിവർ പ്രസംഗിച്ചു
വനനിയമ ഭേദഗതി പിൻവലിച്ച LDF സര്‍ക്കാരിന് അഭിനന്ദനം!

2013ൽ മാർച്ച് മാസത്തിൽ UDF സർക്കാർ തുടങ്ങി വെച്ച വനനിയമ ഭേദഗതി ജനങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് ഭേദഗതി പിൻവലിച്ച LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായി. കർഷക സംഘം ഏരിയാ വൈസ് പ്രസിഡന്റ് എം.ബി.രാജു മാസ്റ്റർ, എം.നിഷാദ്, കെ.കെ.ഷൈജു, കെ.ബി. മോഹൻദാസ്, കെ.വി. […]
5 വയസ്സുകാരനെ കൊന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷ!

5വയസുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് ജീവപരന്ത്യം കഠിന തടവിനു പുറമെ 12 കൊല്ലം തടവിനും 1.60 ലക്ഷം രൂപ പിഴയായും ശിക്ഷ വിധിച്ചും കൂടാതെ വിക്ടിമിന് 1 ലക്ഷം രൂപ കോംമ്പന്‍സേഷനും അനുവദിച്ചു 30/03/2023 തിയ്യതി തൃശൂര്‍ ജില്ലയിലെ മുപ്പിയത്തുള്ള ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്സ‌് കമ്പനിയില്‍ വെച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്‌മ ഖാത്തൂണ്‍ എന്നവരും അച്ഛന്‍ ബഹാരൂള്‍ എന്നിയാളും ബ്രിക്‌സ് കമ്പനിയിലെ ജോലിക്കാരും കമ്പനിയില്‍ തന്നെ […]
കാട്ടൂർ പൊട്ടക്കടവ് സ്ലൂയിസ് തകരാർ

കാട്ടൂര്‍ പൊട്ടക്കടവ് പാലത്തിനു സമീപമുള്ള സ്ലൂയിസിന്റെ ഭാഗത്തിന് തകരാര്‍ കണ്ടെത്തി. തകര്‍ന്ന ഭാഗങ്ങളിലൂടെ ഉപ്പുവെള്ളം കയറി പ്രദേശത്തെ കൃഷിനശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്
കരാട്ടേ ചാമ്പ്യന്‍ഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് സ്വർണം

ദേശീയ തലത്തില്‍ കരാട്ടേ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി പെരിഞ്ഞനം സ്വദേശി സ്‌നേഹല്‍.ജനുവരി 14 മുതല്‍ 18 വരെ ഹരിയാനയില്‍ എം ഡി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടേ ചാമ്പ്യന്‍ഷിപ്പിലാണ് സ്‌നേഹല്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കിയത്.എം ജി യൂണിവേഴ്‌സിറ്റി താരവും തായ്‌ഷോക്കായ് ഗോജു രെയു കരാട്ടേ വിദ്യാര്‍ത്ഥിയുമായ സ്‌നേഹല്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ദേശീയ മത്സരാത്ഥിയാണ്.പെരിഞ്ഞനം സ്വദേശി പരേതനായ കാരയില്‍ ഹരീഷിന്റെയും സ്മിതയുടെയും മകനാണ് സ്‌നേഹല്‍.
മദ്യം കയറ്റിയ ലോറിയിൽ നിന്ന് പുക ഉയർന്നു,

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.
വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട: അഗ്‌നീറ എന്ന സ്ഥാപനം വഴി വിദേശരാജ്യങ്ങളിൽ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കാറളം വില്ലേജിൽ കിഴുത്താണി ദേശത്ത് ചെമ്പിപ്പറമ്പിൽ വീട്ടിൽ വേലായുധൻ മകൻ 53 വയസ്സുള്ള സുനിൽകുമാർ ആണ് ഇരിഞ്ഞാലക്കുട പോലീസിന്റെ പിടിയിലായത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഹംഗറി ,യുകെ പോലുള്ള രാജ്യങ്ങളിൽ പാക്കിംഗ് ജോലികൾക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ആണ് സുനിൽകുമാറും ഭാര്യ നിഷാ സുനിൽകുമാറും ചേർന്ന് തട്ടിപ്പ് നടത്തിയത്. ഒളിവിൽ പോയ പ്രതിയെ […]
5 വയസ്സുള്ള ഇമ്രാൻ അക്മൽ കലാം വേൾഡ് റെക്കോർഡിൽ

5 വയസ്സിൽ കലാം വേൾഡ് റെക്കോർഡിന്റെ അഭിനന്ദനർഹമായ അഗീകാരം കരസ്ഥ മാക്കിയിരിക്കുകയാണ് ഇമ്രാൻ അക്മൽ പി. സ്. 155 രാജ്യങ്ങളുടെ ഫ്ലാഗ് തിരിച്ചറിഞ്ഞതിനോടൊപ്പം ഇന്ത്യയിലെ സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, സാമുദ്രങ്ങൾ, നദികൾ, ഭൂഖണ്ഡങ്ങൾ, ഇന്ത്യൻ ദേശീയ ചിഹ്നങ്ങൾ, കേരളത്തിലെ ജില്ലകൾ, ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പേരുകൾ, ശാസ്ത്രവും പഠനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും വേഗതയിൽ പറഞ്ഞതിനാണ് റെക്കോർഡിന് അർഹനായത് മാപ്രാണം ഏർവാടിക്കാരൻ വീട്ടിൽ സഞ്ജുഷ് സലീമിന്റെയും മുബീന സഞ്ജുഷിന്റെയും മകനാണ് ഇമ്രാൻ […]