കിണറ്റിൽ വീണ പശുകിടാവിനെ രക്ഷിച്ചു

ഊരകം : വീട്ടുപറമ്പിലെ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. പൊഴോലിപറമ്പിൽ ലിബിൻ ജോസിന്റെ വെച്ചൂർ ഇനത്തിൽപെട്ട ഒരു മാസം പ്രായമുള്ള പശുക്കിടാവാണ് കിണറ്റിൽ വീണത്. ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ അഗ്നിശമന സേനയെത്തി കിണറ്റിലിറങ്ങി പശുക്കിടാവിനെ പുറത്തേക്കെടുക്കുകയായിരുന്നു. സീനിയർ ഫയർ ഓഫിസർ എം.എസ്.നിഷാദ്, ഓഫീസർമാരായ മഹേഷ്, എം.എച്ച്.അനീഷ്, ശ്രീജിത്ത്, ദിലീപ്, ജയ്‌ജോ, ലൈജു എന്നിവർ സംഘത്തിലുണ്ടായിരുന്നു
വിസ തട്ടിപ്പ് കേസ്

അബുദാബിയില്‍ ഷിപ്പില്‍ ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സില്‍ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.
കരുവന്നൂർ തട്ടിപ്പിൽ ഇഡി 10.98 കോടി സ്വത്ത് കണ്ടുകെട്ടി
സെറ്റോ പണിമുടക്ക് മുന്നോടിയായി ജാഥയും സമ്മേളനവും

സെറ്റോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പണിമുടക്കിനു മുന്നോടിയായി വിളമ്പര ജാഥയും പൊതുസമ്മേളനവും ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നു.
30 റോഡിനായി 8.39 കോടി അനുവദിച്ചു.

സംസ്ഥാന സർക്കാരിന്റെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 30 റോഡുകളുടെ നവീകരണത്തിനായി 8.39 കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന മുഴുവൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമായാണ് വിവിധ റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളുടെ പേരുകൾ ചുവടെ ചേർക്കുന്നു. ജനശക്തി റോഡ് 15 ലക്ഷം എ കെ ജി പുഞ്ചപ്പാടം റോഡ് 16 ലക്ഷം കോടം കുളം […]
കള്ളനോട്ടുമായി എറണാകുളം സ്വദേശി പിടിയിൽ

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീം ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത ആൽഫ്രഡ്, 20/25, S/o സുനിൽ, ചിറയത്ത് വീട്, തിരുത്തിപ്പുറം എറണാകുളം ജില്ല എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ […]
കേരള കോൺഗ്രസ് സമരം

കാട്ടൂർ മുനയം ബണ്ട് കം ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ നിൽപ്പ് സമരം ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.
പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി.

ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി നടപ്പിലാക്കുന്ന തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി.
ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ്

ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ടീം ഇരിങ്ങാലക്കുട ഊന്നൽ നൽകും- ആർച്ച അനീഷ്. കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം നടത്തി രാവിലെ 9:15 നും 10:30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്കുമാർ പാർട്ടി ഓഫീസിൽ ചാർജ് ഏറ്റെടുത്തു. മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചാർജ് ഏറ്റെടുക്കൽ യോഗം പാർട്ടി സീനിയർ നേതാവ് കെ സി വേണുമാസ്റ്റർ ഉത്ഘാടനം ചെയ്തു. ഭാരതാംബയുടേയും പാർട്ടി താത്വികാചാര്യന്മാരായ ദീനദയാൽ ഉപാദ്ധ്യായയുടേയും […]
ലഹരി വസ്തുക്കൾ നശിപ്പിച്ചു

തൃശ്ശൂർ റൂറൽ പൊലീസ് പരിധിയിൽ ഉള്ള പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം MDMA യും 20/01/2025 തിങ്കളാഴ്ച പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് കത്തിച്ച് നശിപ്പിച്ചു. തൃശ്ശൂർ റൂറൽ പൊലീസ് Drug Disposal Committee യുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്. 2024 വർഷത്തിൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം MDMA യൂം, 1594 ഗ്രാം HASHISH […]