കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീം ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത ആൽഫ്രഡ്, 20/25, S/o സുനിൽ, ചിറയത്ത് വീട്, തിരുത്തിപ്പുറം എറണാകുളം ജില്ല എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ ശ്രീ. സാലിം, GSI ശ്രീ. രാജേഷ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ ശ്രീ. അബീഷ് അബ്രഹാം, ശ്രീ. സജിത്ത് എന്നീ ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്തിട്ടുള്ളതും, കൂടാതെ ടിയാൻെറ കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ, വീണ്ടും ഒമ്പത് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയിട്ടുള്ളതാണ്. ആൽഫ്രഡ് എന്നയാളുടെ കൈവശത്ത് നിന്ന് മൊത്തം 10 എണ്ണം 500 രൂപയുടെ കള്ളനോട്ടുകളും, പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻറർ, പേപ്പറുകൾ തുടങ്ങിയവയും കണ്ടെടുത്തിട്ടുള്ളതാണ്. പ്രതിയായ ആൽഫ്രഡ് മുൻപും ഇത്തരത്തിൽ കള്ളനോട്ടുകളുടെ വിപണനം നടത്തിയട്ടുണ്ടോയെന്ന വിവരത്തെ സംബന്ധിച്ച് അന്വേഷണ നടന്ന് വരുകയാണ്