IJKVOICE

വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു

ഇരിങ്ങാലക്കുട: നഗരസഭ നാലാം വാർഡ് കരുവന്നൂർ പുത്തൻതോട് തേലപ്പിള്ളി പാറമേൽ വീട്ടിൽ അഗസ്ത്തിമകൻ സണ്ണി ( 65 ) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ മീന മക്കൾ അന്ന. ആൻസി ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാര കർമ്മം 2025 ജനുവരി 27 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കരുവന്നൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ

ഇരിങ്ങാലക്കുടയില്‍ ഇനി മാലിന്യം നിക്ഷേപിയ്ക്കാന്‍ പൊതു ഇടങ്ങളില്‍ ട്വിന്‍ ബിന്‍ സൗകര്യം ഒരുക്കി നഗരസഭ.ചടങ്ങില്‍ ശുചികരണ തൊഴിലാളികള്‍ക്ക് ആദരം.

സബ്‌സിഡി പദ്ധതി ഉദ്ഘടനം

കാറളം ഗ്രാമപഞ്ചായത്ത് കറവപശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി പദ്ധതി ഉദ്ഘടനം ഇരിങ്ങാലക്കുട താണ്ണിശ്ശേരി ക്ഷീര സംഘത്തിൽ വെച്ചു ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ബിന്ദു പ്രദീപ് അവർകൾ നിർവഹിച്ചു ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ സുനിൽ മാലാന്ത്ര അവർകൾ അധ്യക്ഷതയും , പഞ്ചായത്ത്‌ വികസനകാര്യാസ്റ്റാറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ മതി അമ്പിളി യൂ വി അവർകൾ സ്വാഗതം പറഞ്ഞു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ശ്രീമതി രജനി നന്ദകുമാർ, ശ്രീമതി സീമ കെ നായർ എന്നിവർ […]

അമ്പ് തിരുനാൾ ജനുവരി 26-28 നടക്കും

കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുന്നാള്‍ ജനുവരി 26,27,28 തിയ്യതികളിലായി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ബണ്ട് നിർമ്മാണം പൂർത്തിയായി

കോന്തിപുലം പാലത്തിന് കീഴെ കെ.എല്‍.ഡി.സി. കനാലിന് കുറുകെ കെട്ടുന്ന താല്‍ക്കാലിക ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.6 ലക്ഷം രൂപയോളം ചിലവഴിച്ചാണ് താൽക്കാലിക ബണ്ട് വർഷാവർഷം നിർമ്മിക്കുന്നത്

കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

നൂറ്റിനാൽപത് കിലോ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ കൊടുംക്രിമിനൽ പിടിയിൽ പിടിയിലായത് രണ്ട് വർഷത്തെ ഒളിവു ജീവിതത്തിനിടയിൽ ചാലക്കുടി 2020 വർഷത്തിൽ മീൻവണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പത്ത് വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട് പിന്നീട് പരോളിലിറങ്ങി രണ്ട് വർഷത്തോളമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആലുവ തായിക്കാട്ടുകര സ്വദേശി കരിപ്പായി വീട്ടിൽ ഷഫീഖിനെയാണ് (കടുവ ഷഫീഖ്– 36) തൃശൂർ […]