തൃശ്ശൂര്‍ മണ്ണംപേട്ട വൈദ്യശാലപ്പടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.
കാട്ടൂര്‍ സ്റ്റേഷനിലെ വനിതാ എസ് ഐയ്ക്കെതിരെ വീണ്ടും പരാതി,പഞ്ചായത്ത് മെമ്പറെ മൃതദേഹത്തോടൊപ്പം പുലര്‍ച്ചേ വരെ ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി നിര്‍ത്തിയെന്നാണ് പരാതി.
ഇരിങ്ങാലക്കുട കഥകളി ക്ലബ് വാർഷികം അടൂർ ഗോപാലകൃഷ്ണൻ ശാന്തി നികേതൻ സ്കൂളിൽ ഉദ്ഘാടനം ചെയ്തു.
കേരള ഇലക്ട്രിസ്റ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ഇരിങ്ങാലക്കുട കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി
കൂടൽമാണിക്യം ദേവസ്വം ഭരണസമിതിക്ക് മത സൗഹാർദ്ദ യാത്രയയപ്പ്
മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് നവകേരള സദസ്സ് മുമ്പാകെയും, 2023 ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായും മുകുന്ദപുരം താലൂക്കില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ചവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രയാസകരമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് മുന്‍ഗണന കാര്‍ഡുകള്‍ നല്‍കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മുകുന്ദപുരം താലൂക്കില്‍ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്ന പ്രക്രിയയുടെ ഒന്നാം ഘട്ടത്തില്‍ 100 കുടുംബങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട […]
ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു

ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി കാളജ്, സ്‌കൂള്‍ തലങ്ങള്‍ മുതല്‍ സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. നേര്‍ക്കൂട്ടം, ശ്രദ്ധ, ആസ്വാദ് തുടങ്ങിയ പദ്ധതികള്‍ മുഖേന വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാനായി. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സഹകരണത്തോടെ നടന്ന വിമുക്തി ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും ഉപഭോഗം യുവതലമുറയുടെ സര്‍ഗാത്മകതയെയും ബുദ്ധിശക്തിയെയും പ്രവര്‍ത്തനശേഷിയെയും ബാധിക്കുന്ന ഒന്നാണ്. എക്‌സൈസ് വകുപ്പ് വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ബോധവത്ക്കരണ […]
അതിരപ്പള്ളി യോഗത്തിലെ കണ്ടെത്തൽ പരിഹരിക്കുന്നതിന് സർക്കാരിന് റിപ്പോർട്ടാക്കി നൽകും: വനിതാ കമ്മിഷന്‍

പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി അതിരപ്പള്ളി പഞ്ചായത്തിലെ അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തിലെ കണ്ടെത്തലുകൾ സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. സംസ്ഥാനത്ത് ഒൻപതാമത്തെ യോഗമാണ് അതിരപ്പള്ളിയിൽ നടത്തിയത്. അടിസ്ഥാന വിദ്യാഭ്യാസമില്ലായ്മയാണ് ഊരുകളിലെ ഏറ്റവും വലിയ പ്രശ്നം. സാമൂഹ്യ പഠനശാലകൾ സ്ഥാപിക്കേണ്ടതുണ്ട്. അനുവദിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ എല്ലാ തസ്തികകളിലും ജീവനക്കാരെ നിയമിക്കുന്നത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. ഊരുകളിലെ […]
ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു
എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റി GTE അവാർഡ്.

അമേരിക്കയിലെ വെസ്റ്റേൺ മെഷിഗൺമ യൂണിവേഴ്സിറ്റി (WMU ) കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് ഗ്രാജുവേയ്റ്റ് ടീച്ചിംഗ് ഇഫക്റ്റീവ് നസ് അവാർഡിന് PHD വിദ്യാർത്ഥി ആയ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു. സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള കഴിവ് , ആകർഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത് . ഡിപ്പാർട്ട് തല സ്ക്രീനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് GTE അവാർഡിന് പരിഗണിക്കപ്പെടുക . വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ PhD ചെയ്തു കൊണ്ടിരിക്കുന്ന എഡ്വിൻ ടീച്ചിംഗ് അസിസ്റ്റൻ് ആയും പ്രവർത്തിച്ച് വരുന്നുണ്ട്. […]