IJKVOICE

പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി പി.കെ.ഭാസി ചുമതല ഏറ്റെടുത്തു. കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ ചുമതല കൈമാറി. കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.സതീഷ് വിമലൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ശരത് ദാസ്, മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി സിന്ധു അജയൻ, മണ്ഡലം ഭാരവാഹികളായ എം.എസ് സന്തോഷ്, രജീന്ദ്രൻ പുല്ലാനി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു.

യൂത്ത് കോൺഗ്രസ് പൊ റത്തശ്ശേരി മണ്ഡലം പ്രസിഡണ്ടായി ശ്രീ ശരത് കെ ദാസും വൈസ് പ്രസിഡണ്ടായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി സതീഷ് വിമലൻ മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജീവ് കുമാർ മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ സനൽ കല്ലുക്കാരൻ, മുൻ മണ്ഡലം […]

നീഡ്‌സ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ എഴുപത്തിയാറാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഗാന്ധജിയുടെ പാദസ്പർശമേറ്റ റസ്റ്റ് ഹൗസിലെ ഗാന്ധി സ്‌ക്വയറിൽ നടന്ന ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി എൻ.എ.ഗുലാം മുഹമ്മദ്, പി.ടി.ജോർജ്, എം.എൻ.തമ്പാൻ, മുഹമ്മദാലി കറുകത്തല, സി.എസ് .അബ്‌ദുൾ ഹഖ്, ഷൗക്കത്തലി, കെ.കെ.കുഞ്ഞുമുഹമ്മദ്, ഡോ .കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

കരുവന്നൂർ ബാങ്കിൽ നിക്ഷേപകൻ മാപ്രാണം സ്വദേശി ജോഷിയുടെ കുത്തിയിരിപ്പ് സമരം. ചൊവ്വാഴ്ച്ച വൈകിട്ട് 4.45 നാണ് ജോഷി മന്ത്രിയുടെ അറിയിപ്പനുസരിച്ച് ബാങ്കിൽ എത്തിയത്. എന്നാൽ ബാങ്ക് ജീവനക്കാർക്ക് ഇതെ കുറിച്ച് അറിവൊന്നും ഇല്ലായെന്നാണ് മറുപടി ലഭിച്ചത്. നിക്ഷേപ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടേ പോകുന്നുള്ളു എന്ന തീരുമാനത്തിൽ ജോഷി ബാങ്കിൽ തുടർന്നോടെ ബാങ്ക് സമയം കഴിഞ്ഞിട്ടും ജീവനക്കാർക്ക് ഓഫീസ് അടക്കാൻ സാധിക്കാത്ത അവസ്ഥയിലായി. പിന്നിട് ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ രാകേഷ് കെ.ആറിനെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹവുമായി ഏറെ നേരം ചർച്ചയിൽ ജോഷിയുടെ പേരിൽ ഉള്ള നിക്ഷേപതുക തിരികെ നൽകാൻ ധാരണയായെങ്കിലും കുടുംബാംഗങ്ങളുടെ പേരിൽ ഉള്ള തുകയടക്കം തിരികെ വേണമെന്ന നിലപാടിൽ ജോഷി ഉറച്ച് നിൽകുകയായിരുന്നു. ജോഷിയുടെ പേരിൽ ഉള്ള തുക ലഭിക്കുന്നതോടെപ്പം കുടുംബാംഗങ്ങളുടെ പേരിലുള്ള തുക മൂന്ന് മാസത്തിനകം നൽകാം എന്ന വാഗ്ദാനം എഴുതി നൽകണമെന്ന ജോഷിയുടെ ആവശ്യത്തെ തുടർന്ന് ചർച്ച പ്രതിസന്ധിയിലാവുകയായിരുന്നു.ആഴ്ച്ചകൾക്ക് മുൻപാണ് ബാങ്കിലെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയ്ക്കും സർക്കാരിനും ജോഷി നിവേദനം നൽകിയിരുന്നു. തലയിൽ ട്യൂമർ ബാധിച്ച് 20 ഓളം ഓപറേഷനുകൾ നടത്തിയ വ്യക്തിയാണ് ജോഷി. കുടുംബാംഗങ്ങളുടെ അടക്കം 90 ലക്ഷത്തോളം രൂപയാണ് ജോഷിയുടെ നിക്ഷേപ തുക.