IJKVOICE

ഇരിങ്ങാലക്കുട 14-ാം വാർഡ് ആസാദ് റോഡ് ൽ താമസിക്കുന്ന മംഗലത്തുപറമ്പിൽ ജോസ് ഭാര്യ ലിജി റോസ് (43) ഇന്ന് 18/01/24 ന് രാവിലെ 7.46ന് നിര്യാതയായി. സംസ്കാരകർമ്മം നാളെ 19/01/24 വെളളി വൈകീട്ട് 5 മണിക്ക് സെന്റ് തോമസ് കത്തിഡ്രൽ .

തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.വാടാനപ്പള്ളി ആൽമാവ് സ്വദേശി നെല്ലിശ്ശേരി വീട്ടില്‍ 38 വയസ്സുള്ള റിൻസോ ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്ത് ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിൻസോയും കുടുംബവും കുവൈത്തിലായിരുന്നു. മൂന്നാഴ്‌ച മുമ്പാണ് നാട്ടിൽ എത്തിയത്.

ആലപ്പ്വാട്ട് കോട്ടോളി കുടുംബ യോഗവും നവ വൈദീകൻ ഫാ.ജിയോ കോട്ടോളിക്ക് സ്വികരണവും

ഇരിങ്ങാലക്കുട. ആലപ്പാട്ട് കോട്ടോളി കുടുoബ യോഗവും നവ വൈദികൻ ഫാ. ജിയോ കോട്ടോളി സ്വികരണവും നൽകി. സമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ്. മാർ. പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് സേവിയർ കോട്ടോളി അദ്ധ്യക്ഷത വഹിച്ചു. കത്തിഡ്രൽ വികാരി. ഫാ. പയസ് ചെറപ്പണത്ത് അനുഗ്രഹ പ്രഭാഷണം നടത്തി സെക്രട്ടറി ടെൽസൺ കോട്ടോളി, ട്രഷറർ ജിജു കോട്ടോളി, തോമസ് കോട്ടോളി, ആഗ്നസ്. കെ.പി. എന്നിവർ പ്രസംഗിച്ചു ആലപ്പാട്ട് കോട്ടോളി കുടുംബാംഗങ്ങളായ സമർപ്പിത ജീവിതത്തിൽ സുവർണ്ണ ജൂബിലി പിന്നിട്ട […]

തൃശ്ശൂര്‍ കൊടകര മറ്റത്തൂര്‍ ചുങ്കാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൂലംകുടം സ്വദേശി 24 വയസുള്ള രാഹുല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു അപകടം . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.