IJKVOICE

കാട്ടൂർ ഗ്രാമപഞ്ചായത്ത്

രണ്ട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 6, 8 വാർഡുകളിൽ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കെട്ടിടമാണ് കുരുന്നുകൾക്കായി നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് എട്ടാം വാർഡിൽ 78ആം നമ്പർ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ […]

കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം

കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പരിഹാരക്രിയകൾ ആരംഭിച്ചു. വെള്ളി ശനി ഞായർ ദിവസങ്ങളിലായി നടക്കുന്ന താന്ത്രിക ക്രിയകൾ ഞായറാഴ്ച വൈകിട്ട് ആറരയോടെ നടക്കുന്ന സർപ്പബലിയോടെ സമാപിക്കും. ക്ഷേത്രം തന്ത്രി നടുവത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ 12 ഓളം ആചാര്യന്മാർ പങ്കെടുക്കുന്നു. സമാപന ദിവസമായ ഇന്ന് (ജനുവരി 21 )രാവിലെ ആറുമണി മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ത്രികാല പൂജ, തിലഹോമം, കാൽകഴുകിച്ച് ഊട്ട്, […]

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പുല്ലൂർ മുല്ലക്കാട് പുത്തുകാട്ടിൽ കുമാരൻ മകൻ സുമേഷ് ( 49 )അന്തരിച്ചു.

അമ്മ പരേതയായ കമലാക്ഷി. ഭാര്യ ദിവ്യ. മക്കൾ ആശ്രിത്. ആഷിത്. സംസ്കാരം നാളെ ( 20/1/24/ ) ശനിയാഴ്ച രാവിലെ 9 30ന് വീട്ടുവളപ്പിൽ.

ഇനി മാലിന്യക്കൂമ്പാരങ്ങളില്ല, മലർവാടികൾ മാത്രം; സ്‌നേഹാരാമത്തിന് തുടക്കമിട്ട് എൻ എസ് എസ് വോളൻ്റിയേർസ്*

ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റ്സ് 20&49 ഉം കേരള സർക്കാർ ശുചിത്വ മിഷനും സംയുക്തമായി കേരള സർക്കാരിൻ്റെ ഫ്ലാഗ്ഷിപ് പരിപാടിയായ സ്നേഹാരാമത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് വുമൺസ് ഹോസ്റ്റലിനു സമീപം തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി മാലിന്യങ്ങളും പാഴ്ചെടികളും നീക്കം ചെയ്ത് വൃക്ഷത്തൈകളും മറ്റു ചെടികളും വച്ചുപിടിപ്പിച്ച്, മനോഹരമായ പൂന്തോട്ടം നിർമിച്ചു. ക്രൈസ്റ്റ് കോളേജ് എൻ എസ് എസ് വോളണ്ടിയർമാരുടെ പരിശ്രമഫലമായി ഇരുപതോളം ഫല വൃക്ഷത്തൈകളും പൂച്ചെടികളും ആയുർവേദ ചെടികളും അടങ്ങുന്ന സുന്ദരമായ ഒരു ഉദ്യാനം […]

ഓൾ കേരള ഫോട്ടോഗ്രാഫഴ്‌സ് ഇരിഞ്ഞാലക്കുട മേഖല നേതൃത്വത്തിൽ ടുഗെതർ for തൃശൂർ പദ്ധതി സഹായ വിതരണം ഉത്ഘാടനം സംഘടിപ്പിച്ചു. Akpa ഇരിഞ്ഞാലക്കുട മേഖല പ്രസിഡന്റ്‌ ശ്രീ ശശി കെ ബി അധ്യക്ഷത വഹിച്ച ചടങ് akpa സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ജോൺസൻ എ സി ഉത്ഘാടനം നിർവഹിച്ചു.akpa ജില്ലാ പ്രസിഡന്റ്‌ ശ്രീ അനിൽ തുമ്പയിൽ ആദ്യ കിറ്റ് വിതരണം ചെയ്തു. തുടർന്ന് akpa ജില്ലാ കാരുണ്യ പ്രവർത്തന ചെയർമാൻ ശ്രീ ശിവാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ ലിജോ ജോസഫ് വാർഡ് കൗൺസിലർ ശ്രീ ജെയ്സൺ പാറെക്കാടൻ എന്നിവരും കിറ്റ് വിതരണം ചെയ്തു.മേഖല ട്രഷറർ വേണു വെള്ളാങ്ങല്ലൂർ, ജില്ലാകമ്മിറ്റി ശശി A S,ടൗൺ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ സഞ്ജു കെ വി, കാട്ടൂർ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ ആന്റോ ടി സി, കരുവന്നൂർ യൂണിറ്റ് സജയൻ കാറളം,വെള്ളാങ്ങല്ലൂർ യൂണിറ്റ് സ്വരാജ്, രാധാകൃഷ്ണൻ ദൃശ്യ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.മേഖല സെക്രട്ടറി നിഖിൽ സ്വാഗതവും PRO വിനോദ് രാജൻ നന്ദിയും പറഞ്ഞു.