IJKVOICE

ബാഡ്മിന്റൺ* *ബറ്റാലിയൻ* *ഗുരുവായൂർ ചാമ്പ്യന്മാർ*

ഇരിഞ്ഞാലക്കുടയിൽ സമാപിച്ച മൂന്നാമത് കലാഭവൻ കബീർ മെമ്മോറിയൽ കാസ തൃശ്ശൂർ ബാഡ്മിന്റൺ ലീഗിൽ ഗുരുവായൂർ ബാഡ്മിൻഡൻ ബറ്റാലിയൻ കിരീടം നേടി. ഫൈനലിൽ കൗണ്ടർ പാർട്സ് തൃശൂരിനെ 2 -1 പരാജയപ്പെടുത്തി. ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കൗണ്ടർ പാർട്സ് തൃശൂരിന്റെ ടൈറ്റസ്- സ്റ്റെജിൻ സഖ്യം ബറ്റാലിയന്റെ വിനോയ്- ബ്രയാൻ സഖ്യത്തെ പരാജയപ്പെടുത്തി ലീഡ് നേടി. രണ്ടാമത്തെ മത്സരത്തിൽ ബാഡ്മിന്റൺ ബെറ്റാലിയൻ ലിജിൽ – ഷൈൻ സഖ്യം കൗണ്ടർ പാർട്സിന്റെ ഷാനു- നിഷി സഖ്യത്തെ പരാജയപ്പെടുത്തി സമനില നേടി. […]

ഇരിഞ്ഞാലക്കുടയുടെ വികസന ചരിത്ര മുഹൂർത്തം

ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ തൃശൂർ എൽ. എ ജനറൽ ഓഫിസിന്റെ ക്യാമ്പ് ഓഫിസ് ബഹു ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. കൂടൽമാണിക്യം ദേവസ്വം ഭൂമിയുടെ രേഖകൾ കൈമാറി കൈപ്പറ്റ് രസീത് ലഭിച്ചു.

ചാലക്കുടി കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി 38 വയസ്സുള്ള ഷീജയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാന്‍ ശ്രമിച്ച രണ്ട് മക്കള്‍ക്കും വെട്ടേറ്റു. സംഭവത്തിന് ശേഷം പ്രതി കൊഴുപ്പുള്ളി ബിനു ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു..

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ആനന്ദപുരം ഞാറ്റുവേട്ടിവീട്ടിൽ ശങ്കരൻ മകൻ ശിവരാമൻ ( 75 )അന്തരിച്ചു.

ഭാര്യ ജയ മക്കൾ നിഷ. ജയശങ്കർ. നിത്യ. മരുമക്കൾ സെൽവരാജ്.സ്വാതി.സാബു. സംസ്കാരം നാളെ തിങ്കളാഴ്ച ( 22/1/24/ ) രാവിലെ 10 മണിക്ക് മുക്തി സ്ഥാനിൽ.