IJKVOICE

വാഹനാപകടം

ചൊവ്വൂർ സെൻ്ററിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് വാഹനാപകടം

ചോര പാടുകൾ ആശങ്ക പരത്തി

മാപ്രാണം സെൻ്ററിലെ ബസ് സ്റ്റോപ്പിന് സമീപം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എ ടി എം ന് മുന്നിലായി ചോര പാടുകൾ ആശങ്ക പരത്തി. ശനിയാഴ്ച്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തൊട്ടടുത്ത് പൊടിയിൽ രാജാവിൻ്റെ മകൻ എന്ന് എഴുത്തുമുണ്ട്. ഇരിങ്ങാലക്കുട പോലിസിൽ വിവരം അറിയിച്ചിട്ടുണ്ട്. ബാങ്കിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്

ശുദ്ധജല സ്വാശ്രയത്വം

ശുദ്ധജല സ്വാശ്രയത്വം: കിണർ റീചാർജിങ്ങിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു

ഇരിങ്ങാലക്കുട : ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ സി പി ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി സ കെ.ജി. ശിവാനന്ദൻ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. പൊറുത്തശ്ശേരി ലോക്കൽ സെക്രട്ടറി പി ആർ രാജൻ അധ്യക്ഷത വഹിച്ചു.സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ,ജില്ലാ കൗൺസിൽ അംഗങ്ങളായ പി.മണി,എൻ . കെ ഉദയപ്രകാശ്, അഡ്വ: പി.ജെ ജോബി, ബിനോയ് ഷബീർ,എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.ആർ രമേഷ്,കെ.എസ് […]

സുരേഷ് ഗോപി ചിത്രം JSK തീയറ്ററുകളിൽ എത്തി

വിവാദങ്ങൾക്കൊടുവിൽ സുരേഷ് ഗോപി ചിത്രം JSK തീയറ്ററുകളിൽ എത്തി . തൃശൂർ രാഗത്തിൽ നടന്ന ആദ്യ ഷോ കാണാൻ സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും എത്തി. ചർച്ചയ്ക്ക് വിധേയമാക്കാവുന്ന സിനിമയാണിത് എന്ന് അഭിമാനത്തോടെ പറയാം എന്ന് സുരേഷ് ഗോപി സിനിമ കണ്ടിറങ്ങിയശേഷം പ്രതികരിച്ചു. എത്രയോ സ്ത്രീകൾ പൊരുതി മരിച്ചു. ആ സമൂഹത്തിൻ്റെ ഭാഗമാണ് നമ്മൾ. തലമുറകൾക്ക് ബോധ്യം പകർന്നു നൽകാൻ ഈ സിനിമ ഉതകും. ഒരു പൗരൻ എന്ന് നിലയ്ക്കുള്ള ബോധ്യമാണ്, ആത്മവിശ്വാസമാണ് ഓഡിയൻസിൻ്റെ കൂടെ ഇരുന്ന് […]

പ്രതിഷേധ ധർണ്ണ നടത്തി

നാലമ്പലക്കാലം എത്തിയിട്ടും കൂടൽമാണിക്യ ക്ഷേത്രത്തിൻ്റെ ചുറ്റിലും, ഇരിങ്ങാലക്കുട നഗരത്തിലെ പ്രധാന റോഡുകൾ തകർന്നു കിടക്കുന്നതിൽ പ്രതിഷേധിച്ച് BJP ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ച ധർണ്ണ സൗത്ത് ജില്ല ജനറൽ സെക്രട്ടറി K P ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന:സെക്രട്ടറി K K കൃപേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, അജീഷ് […]

വടക്കുംനാഥ ആനയൂട്ടിൽ പങ്കെടുത്ത് പതിനായിരങ്ങൾ

വടക്കുംനാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആനയൂട്ടിൽ പങ്കെടുത്ത് പതിനായിരങ്ങൾ.. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്

ശോഭന ( 71 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ ആനുരുളി കുണ്ടിൽ വീട്ടിൽ പരേതനായ അശോകൻ ഭാര്യ ശോഭന ( 71 ) അന്തരിച്ചു. മക്കൾ ദിലീപ്. ദിലീഷ് ( ലണ്ടൻ ) ദീപക്ക്. മരുമക്കൾ ലക്ഷ്മി ( ലണ്ടൻ ) പ്രിയ. സംസ്കാരം 2025 ജൂലൈ 16- തീയ്യതി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ

ആദരവ് സമർപ്പിച്ചു

കേരള എഞ്ചിനിയറിംങ്ങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശി ഹരി കിഷൻ ബൈജുവിന് ഷിവൽറി റിക്രിയേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരവ് സമർപ്പിച്ചു