IJKVOICE

ബിജെപി മാർച്ച്

കാറളം പഞ്ചായത്ത് ദുർഭരണത്തിനെതിരെ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചു

വയോധിക സമരം നടത്തി

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സയ്ക്ക് പോലും ലഭിക്കാത്തതിനെ തുടർന്ന് വയോധിക ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തി

യു. ഡി. എഫ്-എല്‍. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം

ഠാണാ-ചന്തക്കുന്ന് റോഡ് വികസനം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ യു. ഡി. എഫ്-എല്‍. ഡി. എഫ് അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ ആര്‍. ബിന്ദുവിന്റേത് സത്യാവസ്ഥ മറച്ചു വച്ച് വീഴ്ച മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവക്കാനുള്ള ശ്രമമെന്ന് യു. ഡി. എഫ്, നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചത് നഗരസഭയെന്ന് എല്‍. ഡി. എഫ്

പ്രതിഷേധ ധർണ്ണ നടത്തി

ഠാണ ചന്തകുന്ന് വികസനം മെല്ലേ പോക്ക് നയത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ധർണ്ണ നടത്തി

റോഡുകളുടെ നിർമ്മാണവും ഒരാഴ്ചക്കകം ആരംഭിക്കും

ഠാണ – ചന്തക്കുന്ന് വികസനത്തിന് വേണ്ടിയുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗും അനുബന്ധ റോഡുകളുടെ നിർമ്മാണവും ഒരാഴ്ചക്കകം ആരംഭിക്കും. പിന്നാലെ തന്നെ നിർമ്മാണ പ്രവൃത്തിയും ആരംഭിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. നഗരസഭയുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കി തരാൻ ഉള്ള കാലതാമസമാണ് നിർമ്മാണം വൈകിപ്പിച്ചതെന്നും മന്ത്രി വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി

വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയാഴ്ച്ച സമരം നടത്തുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു

ഇരിങ്ങാലക്കുട ഠാണ ചന്തക്കുന്ന് വികസനം പൊളിക്കൽ ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളിയാഴ്ച്ച സമരം നടത്തുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു

13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു

15 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം തടവിനും പിഴയ്ക്കും ശിക്ഷ വിധിച്ചു.* ഇരിഞ്ഞാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വിവിജ സേതു മോഹൻ വിധി പ്രസ്താവിച്ചത്. 15 വയസ്സുകാരാനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഇരിങ്ങാലക്കുട (വിമല ഭവന് അടുത്ത്) സ്വദേശി വട്ടപറമ്പിൽ വീട്ടിൽ സഞ്ജീവ് 63 വയസ് എന്നയാളെയാണ്ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ […]