ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു

തൃശൂർ വേലൂരിൽ ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു. വല്ലൂരാൻ വീട്ടിൽ പൗലോസ് മകൻ ഷാജു ആണ് മരിച്ചത്. കർഷകനായ ഷാജുവിന് കൃഷിത്തോട്ടത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
ഗതാഗത തടസം

വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കോഴിക്കാട് ഓലപ്പാടത്ത് അശാസ്ത്രീയമായ ബണ്ട് നിര്‍മ്മാണം മൂലം റോഡിലേക്ക് ഉപ്പുവെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയായിരിക്കുകയാണെന്ന് പരാതി
എയുപി സ്കൂളിലെ പാചകപ്പുര തുറക്കും ജനുവരി 3ന്

മുരിയാട് എ യു പി വിദ്യാലയത്തിലെ പുതുതായി നിര്‍മ്മിച്ച പാചകപുരയുടെയും സ്റ്റോറിന്റെയും ഉദ്ഘാടനം ജനുവരി 3 ന് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
റോബോട്ടിക്ക് പ്രോജക്‌ട് എന്ന നേട്ടം ഇരിങ്ങാലക്കുട സെന്റ്

കേരളത്തിലെ ആർട്‌സ് ആൻ്റ് സയൻസ് കോളേജുകളുടെ ചരിത്രത്തിൽ ആദ്യമായി രൂപകൽപ്പന ചെയ്യപ്പെട്ട റോബോട്ടിക്ക് പ്രോജക്‌ട് എന്ന നേട്ടം ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിനു സ്വന്തം. ഉദ്ഘാടനം ജനുവരി 3 ന്.
യുവാവ് കുത്തേറ്റ് മരിച്ചു

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ പെൺകുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു കുത്തിയത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി
വർണ്ണക്കുട മഹോത്സവത്തിന് കൊടിയിറങ്ങി
രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു

ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിൽ താമസിക്കുന്ന തിരുവനന്തപുരം മുണ്ടനാട്ടു രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു.പരേതയായ ഇരിഞ്ഞാലക്കുട വെട്ടിയാട്ടിൽ വിശാലാക്ഷി അമ്മയുടെ ഭർത്താവാണ്. മക്കൾ ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ :മായ, രാമചന്ദ്രൻ, പ്രസന്ന, ലക്ഷ്മി. സംസ്ക്കാരം ഡിസംബർ 30 തിങ്കളാഴ്ച്ച രാവിലെ ഒമ്പതരക്ക് എസ്. ൻ. ബി. സ് മുക്തിസ്‌ഥാനത്തിൽ നടക്കും. ഇരിഞ്ഞാലക്കുടയിലെ ആദ്യകാല ആർ. എസ്. എസ് പ്രവർത്തകരിൽ ഒരാളായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഭാരതീയ ജനസംഘത്തിന്റെ രണ്ടാമത്തെ അധ്യക്ഷൻ കൂടിയായിരുന്നു.കൂടൽമാണിക്യം ക്ഷേത്രത്തിനകത്തും കിഴക്കേനടയിലും പിന്നീട് […]
വാക്കത്തോൺ ജഴ്സി മന്ത്രി ഡോ.ആർ. ബിന്ദു പ്രകാശനം ചെയ്തു

വർണ്ണക്കുടയുടെ അനുബന്ധ പരിപാടി വാക്കത്തോൺ ഡിസംബർ 21 ന് ശനിയാഴ്ച രാവിലെ 7.30 ന് മുനിസിപ്പൽ മൈതാനിയിൽ നിന്ന് ആരംഭിക്കും. വാക്കത്തോണിൽ പങ്കെടുക്കുന്ന വർക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷറഫിന് നൽകി പ്രകാശനം ചെയ്തു.
സെന്റ് ജോസഫ്സിൽ ക്രിസ്മസ് ഗാല

വയോജനങ്ങൾക്കൊപ്പം മതസൗഹാർദ്ദത്തിന്റെ സന്ദേശവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സിൽ ക്രിസ്തുമസ് ഗാല സംഘടിപ്പിച്ചു
സ്വർണ്ണമാല കവർച്ച

തൃശ്ശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ തൊഴാൻ വന്ന സ്ത്രീയുടെ ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ട കേസിലെ പ്രതിയായ തമിഴ്നാട് മധുര മുത്തുപ്പെട്ടി ചെട്ടിയർ തെരുവ് സ്വദേശികളായ ഭഗവതി (34) രാമായി (45) എന്നിവരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാല നഷ്ടപെട്ട കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ […]