കൂട്ടുകാരിക്കൊരു കരുതൽ

കൂട്ടുകാരിക്കൊരു കരുതൽ ” പദ്ധതിയുമായി ഇരിഞ്ഞാലക്കുട ഗവ മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വൊളന്റിയേഴ്സ് . ഇരിഞ്ഞാലക്കുട ഗവ മോഡൽ ബോയ്സ് വിഎച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ “കൂട്ടുകാരിക്കൊരു കരുതലൽ ” പരിപാടിയുടെ ഭാഗമായി നിർധന കുടുംബത്തിന് ഒരു സ്ഥിരവരുമാനം സംഘടിപ്പിച്ചു നൽകുന്നതിലേക്കായി തയ്യൽ മെഷീനും സാന്ത്വന സ്പർശം പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ആൽഫാ പെയിൻ ആൻ്റ് പാലിയേറ്റീവിന് വാക്കറും കൈമാറുന്ന ചടങ്ങിൻ്റെ […]
ടോറസ് ഇടിച്ച് റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണു

നന്തിക്കര റെയിൽവേ ഗേറ്റിൽ ടോറസ് ഇടിച്ച് അപകടം. റെയിൽവേ വൈദ്യുതി ലൈൻ പൊട്ടിവീണു. തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വേഗത കുറച്ച് കടത്തിവിടാൻ ശ്രമം ആരംഭിച്ചു. 25000 കിലോ വാട്ട് ശേഷിയുള്ള ഒ.എച്ച്.ഇ വൈദ്യുതി ലൈനാണ് പൊട്ടിവീണത്. ദുരന്തം ഒഴിവായത് തലനാരിഴക്ക്..
അംബൂക്കന്‍ കൊച്ചൗസേഫ് ജോസഫ് (69) അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച 4 മണിക്ക് വെളയനാട് സെന്റ് മേരീസ് പള്ളയില്‍*. ഭാര്യ ജോസഫീന, ആലപ്പാട്ട് പാലത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ഫെബീന്‍ (UK), ജോര്‍ജ് (ആസ്‌ത്രേലിയ). മരുമക്കള്‍: ഫിന്‍ റോസ്, മെല്‍വിന്‍. പരേതന്‍ വെള്ളാങ്കല്ലൂര്‍ വ്യാപാരിയാണ്.
ഹിന്ദി പദ്യം ചൊല്ലലിൽ A ഗ്രേഡ് നേടിയ മീനാക്ഷി മനോജ്

കേരള സ്റ്റേറ്റ് കലോത്സവത്തിൽ ഹിന്ദി പദ്യം ചൊല്ലലിൽ A ഗ്രേഡ് നേടിയ ഇരിഞ്ഞാലക്കുട സെന്റ് മേരിസ് എച്ച് എസ്സ് എസ്സ് ലെ മീനാക്ഷി മനോജ്
ഹിന്ദി കഥാരചന A ഗ്രേഡ് നേടിയ ആജൽ രാധാകൃഷ്ണൻ

കേരള സ്റ്റേറ്റ് കലോത്സവത്തിൽ ഹിന്ദി കഥാ രചനയിൽ A ഗ്രേഡ് നേടിയ ഇരിഞ്ഞാലക്കുട സെന്റ് മേരിസ് എച്ച് എസ്സ് എസ്സ് ലെ ആജൽ രാധാകൃഷ്ണൻ
ടൗൺ അമ്പ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട. പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹി നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു. അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി ജോ.കൺവീനർ ഡേവിസ് ചക്കാലക്കൽ,അമ്പ് ഫെസ്റ്റ് […]
കിണറ്റിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട* : കാട്ടൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പോഞ്ഞനം ജുമാമസ്ജിദിനുസമീപം നമ്പിയത്ത് വീട്ടിൽ മുഹമ്മദ് മകൻ ഹസൻ ( 81 ) കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഭാര്യ ഖദീജാബീ. മക്കൾ ഹൻസ.ഡോ: ഹസ്‌ന.ഷഹന ( സർക്കാർ തൊഴിൽ വകുപ്പ് തൃശ്ശൂർ) മരുമക്കൾ ഫൈസൽ.ഷെബിർ. കാട്ടൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.ഖബറടക്കം പോഞ്ഞനംജുമാ മസ്ജിദ് ഖബർസ്ഥാനിൽൽ നടന്നു
ടോവിനോയുടെ ‘ഐഡന്റിറ്റി

മാർക്കറ്റിംഗ് ശരിക്ക് ടോവിനോയുടെ സിനിമകൾ ചെയ്യുന്നത് കണ്ടു പഠിക്കണം. ഐഡന്റിട്ടി എല്ലാം പക്കാ പ്രൊഫഷണൽ ആയാണ് മാർക്കറ്റിങ് ചെയ്യുന്നത്. കേരളത്തിലെ മൂന്ന് സിറ്റികൾ അതും പരസ്പരം നല്ല ഡിസ്റ്റൻസ് ഉള്ള സിറ്റികൾ ആണ് ഇന്നലെ ഒരു ദിവസം കൊണ്ട് കവർ ചെയ്തത്. അതും ഹെലികോപ്റ്ററിൽ.. തൃശൂർ, കോട്ടയം, തിരുവനന്തപുരം. ട്രൈയ്ലർ പ്രോമിസ് ചെയ്ത ആ ലെവലിലുള്ള പടം ആയിരിക്കും ഐഡന്റിറ്റി എന്ന് ഉറപ്പാണ്. പുതുവർഷത്തെ ആദ്യ ഹിറ്റ് ആകാൻ എല്ലാ ചാൻസുമുണ്ട്. ഒരു നോർമൽ ക്രൈം ത്രില്ലർ […]
ബി ജെ പി സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

അവിട്ടത്തൂരില്‍ പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബി ജെ പി പഞ്ചായത്തംഗത്തെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
അനുസ്മരണ പദയാത്ര

ജനുവരി 17 ന് നീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ഗാന്ധിജി അനുസ്മരണ പദയാത്രയും ഗാന്ധി സ്മൃതി സംഗമവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.