IJKVOICE

രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു

ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിൽ താമസിക്കുന്ന തിരുവനന്തപുരം മുണ്ടനാട്ടു രാധാകൃഷ്ണൻ നായർ (96)അന്തരിച്ചു.പരേതയായ ഇരിഞ്ഞാലക്കുട വെട്ടിയാട്ടിൽ വിശാലാക്ഷി അമ്മയുടെ ഭർത്താവാണ്. മക്കൾ ഭാസ്കരൻ, ഹേമലത, ജയസൂര്യൻ, ബാലസൂര്യൻ. മരുമക്കൾ :മായ, രാമചന്ദ്രൻ, പ്രസന്ന, ലക്ഷ്മി. സംസ്ക്കാരം ഡിസംബർ 30 തിങ്കളാഴ്ച്ച രാവിലെ ഒമ്പതരക്ക് എസ്. ൻ. ബി. സ് മുക്തിസ്‌ഥാനത്തിൽ നടക്കും. ഇരിഞ്ഞാലക്കുടയിലെ ആദ്യകാല ആർ. എസ്. എസ് പ്രവർത്തകരിൽ ഒരാളായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ ഭാരതീയ ജനസംഘത്തിന്റെ രണ്ടാമത്തെ അധ്യക്ഷൻ കൂടിയായിരുന്നു.കൂടൽമാണിക്യം ക്ഷേത്രത്തിനകത്തും കിഴക്കേനടയിലും പിന്നീട് […]

വാക്കത്തോൺ ജഴ്സി മന്ത്രി ഡോ.ആർ. ബിന്ദു പ്രകാശനം ചെയ്തു

വർണ്ണക്കുടയുടെ അനുബന്ധ പരിപാടി വാക്കത്തോൺ ഡിസംബർ 21 ന് ശനിയാഴ്ച രാവിലെ 7.30 ന് മുനിസിപ്പൽ മൈതാനിയിൽ നിന്ന് ആരംഭിക്കും. വാക്കത്തോണിൽ പങ്കെടുക്കുന്ന വർക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ നിസാർ അഷറഫിന് നൽകി പ്രകാശനം ചെയ്തു.

സ്വർണ്ണമാല കവർച്ച

തൃശ്ശൂർ വടക്കുന്നാഥൻ ക്ഷേത്രത്തിൽ തൊഴാൻ വന്ന സ്ത്രീയുടെ ആറ് പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ട കേസിലെ പ്രതിയായ തമിഴ്നാട് മധുര മുത്തുപ്പെട്ടി ചെട്ടിയർ തെരുവ് സ്വദേശികളായ ഭഗവതി (34) രാമായി (45) എന്നിവരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാല നഷ്ടപെട്ട കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ […]

നോവയുടെ 17-ാം സ്നേഹസംഗമം ഡിസംബർ 14ന്

ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെ 17-ാമത് സ്നേഹസംഗമം ഓര്‍മ്മയിലെ പൂക്കാലം 2024 ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.

നിര്യാതനായി

ഇരിങ്ങാലക്കുട: മുല്ലക്കാട് രാമൻകുളത്ത് ബ്രഹ്മദത്തൻ മകൻ രാധാകൃഷ്ണൻ (50) അന്തരിച്ചു. സംസ്ക്കാരം നാളെ (വെള്ളി) രാവിലെ 9 ന് മുക്തിസ്ഥനിൽ. ഭാര്യ സിമി. മകൾ അമൃത ലക്ഷ്മി.

യുവാക്കളുടെ അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പ്

യുവാക്കളുടെയും കോളേജ് വിദ്ധ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ കേസ്സിൽ മൂന്ന് പേർ അറസ്റ്റിൽ.

വ്യാജ സ്വർണ്ണ തട്ടിപ്പ്

കേരളത്തിൽ വ്യാപകമായി വ്യാജ സ്വർണ്ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീ പിടിയിൽ.