മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു
ഇരിഞ്ഞാലക്കുട ബി ആര് സി യിലെ ഓണാഘോഷം
വയനാടിന് ഒരു കൈത്താങ്ങ്

വയനാടിന് ഒരു കൈത്താങ്ങ് നൽകുന്നതിന്, മാടായിക്കോണം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യു.പി സ്കൂൾ PTA യും MPTA യും ചേർന്ന് സ്കൂളിൽ പച്ചക്കറി ചന്ത സംഘടിപ്പിച്ചുകൊണ്ട് സമാഹരിച്ച 10700 രൂപ സ്കൂൾ HM ഷെൽബി ടീച്ചർ, PTA പ്രസിഡന്റ് സനീഷ് നടയിൽ, PTA വൈസ് പ്രസിഡന്റ് അജയകുമാർ, മറ്റു PTA അംഗങ്ങൾ ചേർന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ പ്രൊ. ആർ. ബിന്ദു ടീച്ചർക്ക് കൈമാറി
ഇരിങ്ങാലക്കുട നഗരസഭയുടെ പുതിയ വൈസ് ചെയർമാനായി ബൈജു കുറ്റിക്കാടൻ (UDF) തിരഞ്ഞെടുക്കപ്പെട്ടു

ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ വൈസ് ചെയർമാൻ. നഗരസഭ ആറാം വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടൻ ആണ് പുതിയ വൈസ് ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ വൈസ് ചെയർമാൻ ടി വി ചാർളി രാജി വെച്ചതിനെ തുടർന്നാണ് പുതിയ വൈസ് ചെയർമാനെ തിരഞ്ഞെടുത്തത്. ശനിയാഴ്ച്ച രാവിലെ കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യു ഡി എഫ് സ്ഥാനാർത്ഥായി ബൈജു കുറ്റിക്കാടനെ ടി വി ചാർളി നാമനിർദേശം ചെയ്തു പി ടി ജോർജ്ജ് പിൻതാങ്ങി. എൽ ഡി എഫ് […]
പ്രതിഷേധ ജ്വാല സമരം നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം* *വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി* കോണത്തുകുന്ന്: മുഖ്യമാന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ. എ മുസമ്മിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സമരം നടത്തി. ഇ.വി സജീവ് , ധർമ്മജൻ വില്ലാടത്ത്, അയൂബ് കരൂപ്പടന്ന, ഷംസു വെളുത്തേരി , മല്ലിക ആനന്ദൻ, വി . മോഹൻദാസ് , പ്രശോഭ് അശോകൻ, C. K റാഫി, ഗഫൂർ മുളം പറബിൽ, മുഹമ്മദാലി, രവിചന്ദ്രൻ, രമേഷ്, അനസ് തുടങ്ങിയവർ പ്രസംഗിച്ചു
പ്രതിഷേധ പ്രകടനം നടത്തി

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നടത്തിയ സമരത്തിനെതിരെ നടന്ന പോലീസ് അക്രമത്തിലും സംസ്ഥാന പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി സി സി സെക്രട്ടറി സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു […]
തൃശ്ശൂരിലെ സൗഹൃദ കൂട്ടായ്മയുടെ അത്തപൂക്കളം വിരിഞ്ഞു
കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

വല്ലച്ചിറ മണവാംകോട് ക്ഷേത്രത്തിന് സമീപം കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സെന്ററിൽ കോട്ടപ്പുറം വീട്ടിൽ ഗിരിജന്റെയും അജിതയുടെയും മകൻ അഭയ് (19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായ കാറളം കൂത്താട്ടുപറമ്പിൽ വീട്ടിൽ റാമിസി (19) ന് കാലിന് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അതിവേഗത്തിൽ വന്ന കാർ എതിർദിശയിൽനിന്നുവന്ന ബൈക്കിൽ ഇടിക്കുന്നതും ഇവർ തെറിച്ചു വീഴുന്നതും സി.സി.ടി.വി. ദൃശ്യത്തിൽ കാണാം. നാട്ടുകാരും ചേർപ്പ് ആക്ട്സ് പ്രവർത്തകരും ചേർന്നാണ് ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. […]
മോഷണക്കേസ് പ്രതി അറസ്റ്റിൽ

നിരവധി കളവു കേസ്സുകളിൽ പ്രതിയായ മാള മടത്തുംപടി സ്വദേശി വാഴക്കൂട്ടത്തിൽ സന്തോഷിനെയാണ് (45 വയസ്സ്) റൂറൽ എസ്.പി.നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈഎസ്.പി. കെ.ജി.സുരേഷും. ,ആളൂർ ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും പിടികൂടിയത്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ വാറണ്ട് നിലവിലുണ്ടായിരുന്നു. ചെറുപ്പം മുതൽ തന്നെ കളവു കേസ്സുകളിൽ പ്രതിയായ ഇയാൾ ആളൂർ, പുത്തൻവേലിക്കര സ്റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയാണ്. പോത്ത് മോഷണം, ഇരുചക്ര വാഹനമോഷണം, കള്ളുഷാപ്പുകൾ, അമ്പലം പള്ളി മോഷണങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം എന്നീ കേസ്സുകളിൽ പ്രതിയാണ്. ഒരു സ്ഥലത്തും സ്ഥിരമായി […]
പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം