IJKVOICE

മന്ത്രി കെ. രാധാകൃഷ്‌ണന്റെ ക്യാമ്പ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശബരിമല തീർത്ഥാടകർക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു മാര്‍ച്ച്. മന്ത്രി കെ. രാധാകൃഷ്ണന്റെ തൃശ്ശൂര്‍ ചേലക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് ആണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എം അനീഷ് അധ്യക്ഷത വഹിച്ചു.

നവകേരള സദസ്സിനു മുന്നോടിയായി ഇരിങ്ങാലക്കുടയിൽ 12 ഓളം കോൺഗ്രസ്സ് പ്രവർത്തകർ കരുതൽ തടങ്കലിൽ

ഇരിങ്ങാലക്കുട മൈതാന്നത്ത് നടക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 12 ഓളം പ്രവർത്തകരെ ഇരിങ്ങാലക്കുട പോലീസ് കരുതൽ തടങ്കലിലാക്കി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്, നിയോജകമണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, കെ എസ്‌ യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, ഓഫീസ് സെക്രട്ടറി എം എസ് സതീഷ് എന്നിവരടക്കം 12 ഓളം പ്രവർത്തകരെയാണ് മുൻകരുതൽ എന്ന […]