IJKVOICE

മധുരം ജീവിതം’ ഓണാഘോഷം

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും മാരകവുമായ വിപത്തായ ലഹരിയ്ക്കെതിരെ ഇരിങ്ങാലക്കുടയിലെ ആബാലവൃദ്ധം ജനതയെ അണിനിരത്തിയാവും ഈ ഓണനാളുകളിൽ ഇരിങ്ങാലക്കുടയുടെ സ്വന്തം ഉത്‌സവമായ വർണ്ണക്കുടയുടെ സ്‌പെഷ്യൽ എഡിഷൻ അരങ്ങേറുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ തുടക്കമിട്ട മധുരം ജീവിതം ലഹരിമുക്തി അവബോധരൂപീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ‘മധുരം ജീവിതം’ ലഹരിവിമുക്ത ഓണം. ഓണംകളി മത്സരം, ഇരിങ്ങാലക്കുട […]

സിനിമാ തിയറ്ററിലെ ആക്രമണം

ഇരിങ്ങാലക്കുട : 03-08-2025 തിയ്യതി രാത്രി 10.00 മണിയോടെ ചെമ്പകശ്ശേരി സിനിമാ തിയ്യേറ്ററിനു മുൻവശം റോഡിൽ വെച്ച് സിനിമ കഴിഞ്ഞിറങ്ങിയ കോണത്തുകുന്ന് സ്വദേശി മുത്രത്തിപറമ്പിൽ വീട്ടിൽ അക്ഷയ് 31 വയസ്സ്, ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശി ആഴ്ചങ്ങാടൻ വീട്ടിൽ ലിന്റോ 30 വയസ്സ്, കാറളം താണിശ്ശേരി സ്വദേശി കൂനമ്മാവ് വീട്ടിൽ സോജിൻ 28 വയസ്സ്, പെരിങ്ങോട്ടുകര കിഴക്കുമുറി സ്വദേശി പ്ലാവിൻകൂട്ടത്തിൽ വീട്ടിൽ വിഷ്ണു 29 വയസ്സ് എന്നിവരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തി കൊണ്ടും, കല്ല് കൊണ്ടും, […]

പാലിയേക്കര ടോൾ പിരിവ് നിർത്താൻ ഉത്തരവ്

പാലിയേക്കര ടോൾ പിരിവ് നിർത്താൻ ഹൈക്കോടതി ഉത്തരവ്. നാലാഴ്ചത്തേക്ക് ടോൾ പിരിവ് നിർത്താനാണ് നിർദ്ദേശം. റോഡിലെ ഗതാഗത കുരുക്കിന് ഉടൻ പരിഹാരം കാണണമെന്ന് കോടതി.

ബസ്സുകൾക്കു തീ പിടിച്ചു

മാള പുത്തൻചിറയിൽ പെട്രോൾപമ്പിൽ നിറുത്തിയിട്ടിരുന്ന ബസ്സുകൾക്കു തീ പിടിച്ചു. ഒരു ബസ് പൂർണ്ണമായും കത്തിനശിച്ചു

കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ്ങ് സ്‌കൂള്‍

പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങ് സെന്ററില്‍ കൂടുതല്‍ സാമ്പത്തിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ്ങ് സ്‌കൂള്‍ വരുന്നു

ഭാര്യയെ ആക്രമിച്ച കേസിൽ ഭർത്താവ് റിമാന്റിൽ

ആളൂർ : 17-06-2025 പുലർച്ചെ 05.50 മണിയോടെ കോടതിയുടെഗാർഹിക പീഡനം നിരോധിച്ച് തൊണ്ടുള്ള ഉത്തരവ് ലംഘിച്ച് പ്രതിയുടെ ഭാര്യയായ പരാതിക്കാരിയുടെ ആളൂരുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഭർത്താവായ ആളൂർ സ്വദേശി തിരുന്നൽവേലിക്കാരൻ വീട്ടിൽ തങ്കമുത്തു 35 വയസ്സ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ആളൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജോർജ്ജ്.കെ.പി, ജി.എ.എസ്.ഐ ബിന്ദു, ജി.എസ്.സി.പി.ഒ മാരായ സമീഷ്, അരുൺ എന്നിവർ ചേർന്നാണ് […]

സ്ത്രീ പീഡന മരണം

മാള : മാള പോലീസ് സ്റ്റേഷനിലെ 2016 ലെ സ്ത്രീ പീഡന മരണകേസിൽ മുങ്ങി നടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള മാള പുത്തൻചിറ വില്ലേജിൽ വെള്ളൂർ ദേശത്ത് കൈമപ്പറമ്പിൽ വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന സജു 42 വയസ്, എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പുത്തൻചിറയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ എ എസ് ഐ […]

സായാഹ്ന ധര്‍ണ്ണ നടത്തി

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി