IJKVOICE

ഉദ്ഘാടനം ഉദ്ഘാടനം

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി സംയോജിത കൃഷി ക്ലസ്റ്റർ ലൈവ്ലി ഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു

വിഭജനത്തിനും ആസക്തിക്കുമെതിരെ കൈ കോർത്ത് യുവജനങ്ങൾ

വിഭജനവും ആസക്തിയും എന്ന വിഷയത്തിൽ സംവാദംഇരിങ്ങാലക്കുട: വർഗ്ഗീയ വിഭജനത്തിനും ലഹരിയോടുള്ള ആസക്തിക്കുമെതിരെ ശബ്ദമുയർത്തി വിദ്യാർത്ഥി യുവജന സംഗമം. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരികോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിലെ കെ സി ബിജു നഗറിലാണ് വിഭജനത്തിനും ആസക്തിക്കുമെതിരെ സംവാദം സംഘടിപ്പിച്ചത്.വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രധാനമായി ചർച്ച ചെയ്യപ്പെടേണ്ട രണ്ട് കാര്യങ്ങളാണ് വർഗ്ഗീയ വിഭജനവും ലഹരിയോടുള്ള ആസക്തിയുമെന്ന് സംവാദത്തിൽ മോഡറേറ്ററായിരുന്ന മാധ്യമ പ്രവർത്തകൻ അഭിഷാഷ് മോഹനൻ അഭിപ്രായപ്പെട്ടു.ലഹരിയോട് തോന്നുന്ന ആസക്തി വ്യക്തിയെയും പിന്നീട് […]

പ്രഥമ ഗോപിനാഥം പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക്

ഇരിങ്ങാലക്കുട: കഥകളിനടനും ഉണ്ണായിവാരിയർ സ്മാരക കലാനിലയം കഥകളി വേഷവിഭാഗം മേധാവിയുമായിരുന്ന കലാനിലയം ഗോപിനാഥൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തുന്ന പ്രഥമ ‘ഗോപിനാഥം’ പുരസ്കാരം പ്രഖ്യാപിച്ചു. യുവ കഥകളിനടൻ കലാമണ്ഡലം ശിബി ചക്രവർത്തിക്കാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇരിങ്ങാലക്കുടയിൽനടന്ന ചടങ്ങിൽ കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി പുരസ്കാര പ്രഖ്യാപനംനടത്തി. ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ടി.വി. ചാർളി, ഡോ.കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ, കൊൽക്കത്ത ശാന്തിനികേതൻ അധ്യാപകൻ കലാനിലയം മുകുന്ദകുമാർ, […]

കുപ്രസിദ്ധ മോഷ്ടാവ് ഇളമനസ് റിജു റിമാന്റിലേക്ക്

ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ജയ്സൺ എന്നയാളുടെ വീടിന്റെ മുകളിലെ തട്ടിൽ ഉണക്കാൻ ഇട്ടിരുന്ന ഏകദേശം 25000 രൂപ വില വരുന്ന ജാതിക്ക 2/7/25 ന് ഉച്ചയോടെ മോഷണം ചെയ്തു കൊണ്ടുപോയ സംഭവത്തിലും 3/7/25 തീയതി രാവിലെ കുഴിക്കാട്ടുശ്ശേരി മഷിക്കുളത്തിനു സമീപത്തുള്ള റോഡ് സൈഡിൽ വെച്ചിരുന്നതും താഴെക്കാട് കുഴിക്കാട്ടുശ്ശേരി കണ്ണംകാട്ടിൽ വീട്ടിൽ അജയ് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതുമായ സ്കൂട്ടർ മോഷണം നടത്തിയ സംഭവത്തിലും ഇരിങ്ങാലക്കുട വേളൂക്കര വില്ലേജിൽ വെളയനാട് തറയിൽ വീട്ടിൽ, […]

പെർഫോമിങ് തിയ്യറ്റർ എന്ന ആവശ്യം അനുഭാവപൂർവ്വം പരിഹരിക്കും

ഇരിങ്ങാലക്കുടയിൽ കലാസാംസ്കാരികപ്രവർത്തനങ്ങൾ നടത്താവുന്ന പെർഫോമിങ് തിയ്യറ്റർ എന്ന ആവശ്യം അനുഭാവപൂർവ്വം പരിഹരിക്കും : മന്ത്രി കെ. രാജൻ

ഞാറ്റുവേല മഹോത്സവം -2025

വിദ്യാഭ്യാസം എന്നത് കേവലം ബിരുദങ്ങളോ സർട്ടിഫിക്കറ്റുകളോ നേടലല്ല, ജീവിതനൈപുണ്യം നേടുന്നതിനായുള്ള ചവിട്ടുപടികളാണെന്ന് ബി. കൃഷ്ണകുമാർ lPS.ഞാറ്റുവേല മഹോത്സവം -2025 ൻ്റെ കേഡറ്റ് മീറ്റ് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഞാറ്റുവേല വനിതാ സംഗമം ഉദ്ഘാടനം

സ്നേഹവും കരുതലുമുള്ളവരാണ് സ്ത്രീകൾ എന്ന് ജയരാജ് വാര്യർ.ഇരിങ്ങാലക്കുട ഞാറ്റുവേല വനിതാ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജോസിനെ (66),30/6/2025 മുതൽ കാണ്മാനില്ല

ജോസിനെ (66),30/6/2025 മുതൽ കാണ്മാനില്ല

ഇരിഞ്ഞാലക്കുട നഗരസഭ മാപ്രാണം ഏഴാം വാർഡ് നിവാസിയായ, ചിറക്കേക്കാരൻ ജോസിനെ (66),30/6/2025 മുതൽ കാണ്മാനില്ല. ഇദ്ദേഹത്തെ കണ്ടു കിട്ടുന്നവരോ, എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, താഴെ കൊടുത്ത നമ്പറിൽ അറിയിക്കേണ്ടതാണ്. Mob:9446240003 Mob: 8714198358 Mob:8547429703