IJKVOICE

ഇന്നസെൻറ് സ്മാരക ഫിലിം സൊസൈറ്റി

മലയാള സിനിമ രംഗത്ത് അഭിനയ തികവ് കൊണ്ട് തൻ്റേതായ ഇടംപിടിച്ച മഹാനടൻ ഇന്നസെൻ്റിൻ്റെ പേരിൽ ഫിലിം സൊസൈറ്റി രൂപീകരിച്ചു.പുല്ലൂർ പടിയൂർ മനയിൽ പി.വി. വിശാഖൻ്റെ അദ്ധ്യക്ഷതയിൽ സിനിമ സംവിധായകൻ ജിജുഅശോക് യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് , ടി.കെ ശശി, കലാഭവൻ നൗഷാദ് , പി . കെ അശോക് കുമാർ, സുകുമാരൻ തൃക്കാശ്ശേരി, കിംഗ്സ് മുരളി, വി എം ഗോപി, ജോഫി അവറാൻ, ജയപ്രകാശ് എടക്കുളം, സ്മിജിത്ത് കുമാർ, സുന്ദരൻകുട്ടി കാരെക്കാട്ട്,ഉഷ ഭാസ്കരൻ […]

പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

താമസസ്ഥലത്ത് അതിക്രമിച്ചുകയറി അന്യസംസ്ഥാനക്കാരിയായ അതിജീവിതയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ; പ്രതിയെ റിമാൻഡ് ചെയ്തു

ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു

ഡേവിസ് ( 71 ) അന്തരിച്ചു

ഇരിങ്ങാലക്കുട* : മുരിയാട് ഗ്രാമപഞ്ചായത്ത്-10- വാർഡ് പുല്ലൂർ വില്ലേജ് ഓഫീസിനു സമീപം അമ്പൂക്കൻ വീട്ടിൽ മത്തായി മകൻ ഡേവിസ് ( 71 ) അന്തരിച്ചു. ഭാര്യ ലിജി. മക്കൾ ലിഡിയ. ഡിജോ. ഡിൽന. മരുമകൻ ജോജി. സംസ്കാരകർമ്മം 2026 ജൂലൈ മാസം-7- തീയ്യതി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മണിക്ക് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ

ലഹരിവിരുദ്ധ സന്ദേശവുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്

ലഹരിവിരുദ്ധ സന്ദേശവുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്; ‘മുക്തി’ വെബ്സൈറ്റ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട ഡ്യൂക്ക് പ്രവീണിനെ ജയിലിലാക്കി

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ എന്നറിയപ്പെടുന്ന പൊറത്തിശ്ശേരി വില്ലേജ് സ്വദേശി മുതിരപ്പറമ്പിൽ വീട്ടിൽ പ്രവീൺ (27) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദിലീഷ് ടി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 23.05.2026 തീയതി മുതൽ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം രണ്ട് മാസത്തേക്ക് ഇയാളെ തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. ഈ ഉത്തരവ് […]

ഞാറ്റുവേല ചന്ത ആരംഭിച്ചു

കാറളം ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. ചടങ്ങിന് കൃഷി ഓഫീസർ ശ്രീമതി. അനഘ വി ഗോപാൽ സ്വാഗതം ആശംസിച്ചു. ബഹു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ കെ ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സുധീഷ് ടി കെ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ സുനിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇരിഞ്ഞാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. ഫാജിത റഹ്‌മാൻ പദ്ധതി വിശദീകരണം നടത്തി. […]

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം. 37 പവനോളം (299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ഇന്ന് ശ്രീഗുരുവായൂരപ്പന് ഉച്ചപൂജ. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും […]

പോലിസ് വാഹനം ഇടിച്ചുണ്ടായ അപകടം

പോലിസ് വാഹനം ഇടിച്ചുണ്ടായ അപകടം: ഡ്രൈവറെ സസ്‌പെന്റ് ചെയ്യും: തോമസ് ഉണ്ണിയാടൻ എം എൽ എ ഇരിങ്ങാലക്കുട: ആളൂരിൽ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് വിദ്യാർത്ഥികളായ പീണിക്കപ്പറമ്പിൽ രാജുവിന്റെ മകൻ ജൂവിൻ രാജു മരിക്കുകയും തയ്യിൽ അനന്തകൃഷ്ണൻ ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയും ചെയ്യാനുണ്ടായ സംഭവത്തിൽ പോലീസ് വാഹനം ഓടിച്ചിരുന്ന ഡ്രൈവർ ശ്രീജിത്തിനെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതായി തോമസ് ഉണ്ണിയാടൻ എം എൽ എ. പറഞ്ഞു. അപകടം […]