സ്കൂൾ കിറ്റ് വിതരണം ചെയ്തു

ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈ സ്കൂളിൽ എസ് പി സി സംഘടന നടപ്പിലാക്കുന്ന ഒരു പ്രൊജക്റ്റ് ആണ് ഫ്രണ്ട്സ് അറ്റ് ഹോം. ഇതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ ഓപ്പണിങ് കിറ്റ് വിതരണം ചെയ്തു. ഇരിഞ്ഞാലക്കുട മുൻസിപ്പൽ കൗൺസിലർ പി വി ശിവകുമാർ വിതരണ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ജെയ്ഫിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്സ്ട്രെസ് സിസ്റ്റർ സുദീപ സി എം സി സ്വാഗതവും എസ് പി […]
വാക്സിനേഷൻ ക്യാമ്പ്

IMA വനിതാ വിഭാഗമായ WIMA ഇരിഞ്ഞാലക്കുടയുടെയുംമെട്രോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആറു തരം ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള HPV വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ ക്യാമ്പിൽ എത്തി വാക്സിൻ സ്വീകരിച്ചു. മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. M.R രാജീവ്, WIMA ഇരിഞ്ഞാലക്കുട പ്രസിഡൻറ് ഡോ. ഉഷ കുമാരി ,മാനേജർ മുരളി ദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
സസ്യലോകത്തേക്ക് പുതിയൊരു സുന്ദരി

പശ്ചിമഘട്ടത്തില്‍ നിന്ന് പുതിയൊരു സസ്യത്തെക്കൂടി തിരിച്ചറിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയിലെയും ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെയും ഗവേഷകര്‍. ഇടുക്കി ജില്ലയിലെ മാങ്കുളം, കല്ലാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ 1380 മുതല്‍ 1480 മീറ്റര്‍ വരെയുള്ള ഉയരത്തില്‍ നിന്നാണ് മെലാസ്റ്റോമറ്റേസിയെ സസ്യകുടുംബത്തിലെ ‘സുന്ദരിയില’ എന്നറിയപ്പെടുന്ന സോണറില ജനുസില്‍പ്പെട്ട സസ്യത്തെ കണ്ടെത്തിയത്.കാലിക്കറ്റ് സര്‍വകലാശാല സസ്യശാസ്ത്രവിഭാഗം മുന്‍ മേധാവിയും സീനിയര്‍ പ്രഫസറുമായിരുന്ന ഡോ. സന്തോഷ് നമ്പി, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ ഗവേഷകയും നിലവില്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച് അസോസിയേറ്റുമായ ചേലക്കര-മെതുക് സ്വദേശിനി […]
ഭാര്യവീട്ടിൽ ആക്രമണം

വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യത്താൽ ഭാര്യവീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ് തൃശ്ശൂർ അന്തിക്കാട് പുത്തൻപീടികയിലാണ് സംഭവം വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തിച്ചു വീടിന്റെ ജനൽ ചില്ലുകൾ തകർത്തു ജനലിനുള്ളിലൂടെ വടിയിട്ട് ഭാര്യയെയും മകനെയും കുത്താനും ശ്രമിച്ചു പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം സ്വദേശി ഷക്കീർ ആക്രമണം നടത്തിയത് ഇന്നലെ രാത്രിയിലായിരുന്നു സംഭവം പ്രതിയെ പിടികൂടുന്നതിനായി അന്തിക്കാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
ചന്ദ്രബോസ് (59) നിര്യാതനായി

പുല്ലൂർ ഊരകം കോക്കാട്ടിൽ ചാത്തുക്കുട്ടി മകൻ ചന്ദ്രബോസ് (59) നിര്യാതനായി . ഭാര്യ :വിമല മക്കൾ : ബിൽവിൻ,ബിൽവിന മരുമക്കൾ : ഐശ്വര്യ,ഷൈജു സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3:00 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ
വേനൽക്കാല അവധിദിന ക്യാമ്പ് സമാപിച്ചു

മുകുന്ദപുരം പബ്ലിക് സ്കൂളിൽ വേനൽക്കാല അവധിദിന ക്യാമ്പ് സമാപിച്ചു ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ വേനൽക്കാല അവധിദിന ക്യാമ്പിന്റെ സമാപനം നിയുക്ത എം എൽ എ അഡ്വ.തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫിനാൻസ് അസോസിയേഷൻ സി ഇ ഒ ജോർജ് ഡി. ദാസ് അധ്യക്ഷത നിർവ്വഹിച്ചു. അദ്ധ്യാപിക അഫീഫ, മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ,വാർഡ് അംഗം രേണുക സജി, പി ടി എ പ്രസിഡന്റ് വിനോദ് മേനോൻ, അദ്ധ്യാപിക രേഷ്മ തമ്പി […]
കള്ളന്റെ മാപ്പ്

തൃശ്ശൂർ അരിയന്നൂരിലെ ഡോക്ടറുടെ വീട്ടിൽനിന്ന് 10 പവൻ മോഷ്ടിച്ച സംഭവം കള്ളന്റെ മാപ്പപേക്ഷയുടെ പകർപ്പ് പുറത്ത് സ്വയബോധത്തിൽ ചെയ്തതല്ലെന്ന് കത്തിൽ കള്ളൻ എട്ടു പവൻ തിരികെ വെക്കുന്നു രണ്ടു പവൻ താൻ എടുത്തു വിറ്റു കേസ് പിൻവലിക്കണം മാപ്പ് തരണമെന്നും കത്ത്
ഇന്നസെന്റ് സ്മാരക സംസ്ഥാന അമേച്വർ നാടക മത്സരം

പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടക മത്സരം മെയ് 13 മുതല്‍ 17 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്നു
ലോക്സ് 11 പ്രീമിയർ ലീഗ് സീസൺ ടു സമാപിച്ചു

ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ അരങ്ങേറിയ ലോക്സ് 11 പ്രീമിയർ ലീഗ് സീസൺ ടു സമാപിച്ചു
കോണിയിൽ നിന്നു വീണു മരണപ്പെട്ടു

ഇരിങ്ങാലക്കുട :മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ സുഗതൻ ഭാര്യ സ്നേഹലത കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു ( 63 ) .മക്കൾ സലീഷ് ( അപ്പോളോ ടയേഴ്സ് പേരാമ്പ്ര ) പരേതയായ സംഗീത. മരുമകൾ ഹിരണ്യ. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം 2026 മെയ് -11- തീയ്യതി തിങ്കളാഴ്ച വൈകിട്ട് -4- മണിക്ക് മുക്തിസ്ഥാനിയിൽ