മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ […]
വി. ആർ. ദിനേശ് വാര്യർക്ക് ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട : കാലടി സംസ്കൃത സർവകലാശാല സംസ്കൃതം സാഹിത്യ വിഭാഗത്തിൽ ‘കേരളീയ കലകളിൽ ഗീതഗോവിന്ദത്തിന്റെ പ്രഭാവം’ എന്ന വിഷയത്തിൽ പ്രൊഫസർ ഡോ. വി. ആർ. മുരളീധരന്റെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ഡോ. ദിനേശൻ വി. ആർ. അവിട്ടത്തൂർ എൽ .ബി .എസ് . എം .ഹയർസെക്കൻഡറി സ്ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. അറിയപ്പെടുന്ന ചെണ്ട കലാകാരൻ കൂടിയാണ് ഇദ്ദേഹം
ആദരാജ്ഞലികളർപ്പിച്ചു

സെയ്ൻ്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് അഹമ്മദാബാദ് വിമാനപകടത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികളർപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ റവ. ഫാ.ഡോ. ലാസർ കുറ്റിക്കാടൻ വിമാനപകടത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു പ്രസിഡൻ്റ് സാബൂ കൂനൻ അനുശോചനയോഗത്തിൽ എത്തിചേർന്ന എല്ലാവർക്കും സ്വാഗതമാശംസിച്ചു സെക്രട്ടറി റോബി കാളിയങ്കര നന്ദി രേഖപ്പെടുത്തി അസിസ്റ്റൻറ് വികാരി ഓസ്റ്റിൻ പള്ളി ട്രസ്റ്റിസ്, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ ട്രഷറർ ഡേവിസ് ചക്കാലയ്ക്കൽ, ഷാജു അബ്രഹാം കണ്ടംകുളത്തി, ബീന രാജേഷ് , വർഗ്ഗീസ് ജോൺ തെക്കിനിയത്ത് […]
വൈരാഗ്യത്താൽ ആക്രമണം

വീട്ടു വാടക ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ആക്രമണം,പുതുക്കാട് പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തു
കാപ്പ വേട്ട തുടരുന്നു

ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിലും തൃശ്ശൂർ റൂറൽ പോലീസ് ഒന്നാമത്,ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു
സുരേന്ദ്രൻ(60) നിര്യാതനായി

ഇരിങ്ങാലക്കുട : എ കെ പി ജംഗ്ഷനിൽ ജയ് ജവൻ എന്ന പേരിൽ ചായക്കട നടത്തുന്ന മാപ്രാണം സ്വദേശി ഇറ്റിക്കപ്പറമ്പിൽ സുരേന്ദ്രൻ(60) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 ന് ഇരിങ്ങാലക്കുട മുക്തി സ്ഥാനിൽ. ഭാര്യ ഷീജ. മക്കൾ ജിഷ്ണു, ജിതിൽ, മരുമകൾ രേഷ്മ
ആശംസകൾ

കേരള ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി നിയമിതയായ ഇരിങ്ങാലക്കുട സ്വദേശി അഡ്വ.വി.എ.ഹരിതയ്ക്ക് ആശംസകൾ
സായാഹ്ന ധർണ്ണ നടത്തി

കരുവന്നൂർ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പിരിച്ചു വിട്ട്, ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി പൊറത്തിശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെൻ്ററിൽ സായാഹ്ന ധർണ്ണ നടത്തി
വിള്ളല്‍ രൂപപ്പെട്ടു

ഇരിങ്ങാലക്കുട റെയില്‍ വേ സ്‌റ്റേഷനില്‍ ഒരു വര്‍ഷം മുന്‍പ് നീളം കൂട്ടി നിര്‍മ്മിച്ച ഭാഗത്ത് മതിലിനും പ്ലാറ്റ് ഫോമിനും വിള്ളല്‍ രൂപപ്പെട്ടു
ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ശാന്തിനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ഡി വൈ എസ് പി കെ ജി സുരേഷ് ഉദ്ഘാടനം ചെയ്തു