IJKVOICE

പ്രേമദാസൻ (68) നിര്യാതനായി

എടതിരിഞ്ഞി : എടച്ചാലി പരേതനായ കൃഷ്ണൻ മകൻ പ്രേമദാസൻ (68) നിര്യാതനായി. പടിയൂരിലെ സാമൂഹിക -സാംസ്‌കാരിക പ്രവർത്തകനും നാടക – സിനിമാ നടനുമായിരുന്നു. സജീവ കോൺഗ്രസ്‌ പ്രവർത്തകനും ദീർഘകാലം പടിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. സംസ്ക്കാരം ഇന്ന് (3-1-2026 ശനി ) രാവിലെ 8 മണിക്ക് സ്വവസതിയിൽ. ഭാര്യ : ലത മക്കൾ : കൃഷ്ണദാസ്, പ്രേം കൃഷ്ണൻ മരുമകൾ : നൗഫി

ഇരിങ്ങാലക്കുട പായ്ക്കാട്ട്മനയിൽ രാജേന്ദ്രൻ്റെ പത്‌നി രാജശ്രീ നിര്യാതയായി

നിര്യാതയായിഇരിങ്ങാലക്കുട പായ്ക്കാട്ട്മനയിൽ രാജേന്ദ്രൻ്റെ പത്‌നി രാജശ്രീ നിര്യാതയായി. സംസ്കാരകർമ്മങ്ങൾ ബുധൻ രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട പടിഞ്ഞാറേ നടയിൽ സംഗമേശ്വര അവന്യൂവിൽ സ്വവസതിയിൽ വച്ച്.മക്കൾ. ശ്രീകർ PR, ശ്രേയ PRഓച്ചിറ ക്ലാപ്പനയിൽ തോട്ടത്തിൽ ഇല്ലത്തെ മകളാണ്

ബാബു (65) നിര്യാതനായി

ചരമം ഇരിങ്ങാലക്കുട : ഊരകം കൂള കൊച്ചാപ്പു മകൻ ബാബു (65) നിര്യാതനായി. സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 10.30 ന് ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ. ഭാര്യ സിലു . മക്കൾ: ബിസിൻ, ബ്ലെസ്സി. മരുമക്കൾ: ലിനറ്റ്, അശ്വിൻ

സി.പി.ഐ മാള മണ്ഡലം കമ്മിറ്റി അംഗം ഇ.കെ. അനിലന്‍ രാജിവെച്ചു

സി.പി.ഐ മാള മണ്ഡലം കമ്മിറ്റി മെമ്പര്‍ ഇ.കെ. അനിലന്‍ സി പി ഐ യില്‍ നിന്ന് രാജിവെച്ചു സി എം പി ലേയ്ക്ക് പോകുന്നതായി ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടി

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഇരിങ്ങാലക്കുട പോലീസ് പിടികൂടി

നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം

കടുപ്പശ്ശേരി ജി.യു.പി.എസ് സ്കൂളിൽ നടന്ന നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് തൃശൂർ ജില്ലാതല ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു

ഓപ്പറേഷൻ കാപ്പ…, വേട്ട തുടരുന്നു

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം ഉൾപ്പടെ നിരവധി കേസിലെ പ്രതിയായ സ്റ്റേഷൻ റൗഡി അഖിനേഷിനെ ജയിലിലാക്കി..*. *2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 77 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 229 ഗുണ്ടകളെ കാപ്പ ചുമത്തി, 152 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു.* കാട്ടൂർ : സ്റ്റേഷൻ റൗഡിയും കൊലപാതകം ഉൾപ്പടെ നിരവധി കേസിലെ പ്രതിയുമായ പൂമംഗലം , എടക്കുളം ദേശത്ത്, ഈശ്വരമംഗലത്ത് വീട്ടിൽ, അഖിനേഷ് […]

പുസ്തകങ്ങൾ നൽകി

ഇരിങ്ങാലക്കുട – ജൂനിയർ ചേമ്പർ ഇന്റർനാഷ്ണൽ ജെ.സി.ഐ. ഇരിങ്ങാലക്കുട യുടെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സയൻസ് വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് ആവശ്യമായ പുസ്തകങ്ങൾ നൽകി ജെ.സി.ഐ. പ്രസിഡന്റ് ഷൈജോ ജോസ് സ്കൂൾ പ്രിൻസിപ്പൽ ആൻസൻ പി. ഡൊമിനിക്കിന് പുസ്തകങ്ങൾ കൈമാറി. ജെ.സി.ഐ. മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ്, ജെ.സി.ഐ. അംഗം ജോളി ആന്റണി പെരേപ്പാടൻ, സ്റ്റാഫ് സെക്രട്ടറി എ.ടി. ഷാലി, പാർവതി ടീച്ചർ എന്നിവർ പ്രസംഗിച്ചു