IJKVOICE

യാത്രയപ്പ് നൽകി

വനിതാ ശിശുവികസന വകുപ്പ് ഐ സി ഡി എസ് ഇരിങ്ങാലക്കുട എന്നിവയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ വിരമിക്കുന്ന അംഗനവാടി ടീച്ചർമാർക്ക് യാത്രയപ്പ് നൽകി

മുരിയാടിന് ഇനി സ്വന്തം ഗ്രാമവണ്ടി

മുരിയാടിന് ഇനി സ്വന്തം ഗ്രാമവണ്ടി.മുകുന്ദപുരം താലൂക്കിലെ ആദ്യത്തേതും തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തേതുമായ പഞ്ചായത്താണ് ഗ്രാമവണ്ടി പ്രാവർത്തികമാക്കുന്നത്

തിരുന്നാളിന് കൊടികയറി

ഊരകം സെന്റ് ജോസഫ് ദേവാലയത്തിൽ വി. സെബാസ്ത്യാനോസിന്റെയും വി. ഔസെപ്പിതാവിന്റെയും സംയുക്ത തിരുന്നാൾ കൊടി കയറി. മെയ്‌ 10,11 തിയതികളിലായി നടക്കുന്ന തിരുന്നാളിന്റെ കോടികയറ്റം. ഇരിഞ്ഞാലക്കുട രൂപത വികാരി ജനറൽ മോൺ. ജോസ് മാളിയേക്കൽ കോടിയേറ്റം നിർവ്വഹിച്ചു.2025 മെയ് 10 ശനി അമ്പ് തിരുനാൾദിനം6.30 am. -നു ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബ്ബാന എന്നിവക്ക് റവ. ഫാ. ജോസ് പുല്ലുപറമ്പിൽ (വികാരി, സെന്റ്റ് ജോസഫ് ചർച്ച്, മേട്ടിപ്പാടം)കാർമ്മികത്വം വഹിക്കും.കൂടുതുറക്കൽ, രൂപം എഴുന്നള്ളിപ്പ് പന്തലിലേക്ക്,അമ്പ്, വള വെഞ്ചിരിപ്പ് തിരുനാൾ […]

വീണ്ടുമൊരു രാജ്യാന്തര താരോദയം

ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് (ഓട്ടോണമസ്) കോളേജിൽ നിന്ന് വീണ്ടുമൊരു രാജ്യാന്തര താരോദയം. മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനി റെനി ജോസഫാണ് ഇന്ത്യൻ യൂണിവേഴ്സിറ്റി വോളീബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജൂലൈയിൽ ജർമിനിയിൽ വച്ച് നടക്കുന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ ഇടം നേടിയ റെനി ജോസഫ് പാലക്കാട്‌ സ്വദേശിനിയാണ്. സെന്റ്. ജോസഫ്സ് കോളേജിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അക്കാദമിയിലൂടെ മുൻ പരിശീലകൻ സഞ്ജയ്‌ ബാലികയുടെ കീഴിൽ പത്താംക്ലാസ്സ് മുതൽ റെനി പരിശീലനം ആരംഭിച്ചു. […]

നേതൃസംഗമം നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം നേതൃസംഗമം നടത്തി

റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

തദ്ദേശ റോഡ് പുനരുദ്ധാരണ പ്രകാരം നവീകരിക്കുന്ന കാറളം ഗ്രാമ പഞ്ചായത്തിലെ 5 റോഡുകളുടെ നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു

വാർഷിക പൊതുസമ്മേളനം

ചിറ്റിലപ്പിള്ളി കോക്കാട്ട് കുടുംബയോഗത്തിന്റെ വാർഷിക പൊതുസമ്മേളനം കടുപ്പശ്ശേരി തിരുഹൃദയ സേക്രട്ട് ഹാർട്ട് പള്ളിയുടെ ഹാളിൽ വച്ച് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി കൃഷ്ണകുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വാർഷിക പൊതുസമ്മേളനത്തിൽ കോക്കാട്ട് കുടുംബയോഗത്തിന്റെ കേന്ദ്ര സമിതി പ്രസിഡണ്ട് കെ പി ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ജനറൽ കൺവീനർ ജോജി കോക്കാട്ട് സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി പയസ്. കെ.പോൾ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും, മുൻ ജനറൽ സെക്രട്ടറി കെ ജെ ജോൺസൺ […]

തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ്l ജേതാക്കൾ.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാറ്റിക് ബാഡ്മിന്റൻ അക്കാദമിയിലും കാത്തലിക് സെന്ററിലും ആയി നടന്നുവന്ന കേരള മാസ്റ്റേഴ്സ് ലീഗ് സമാപിച്ചു. 8 ഫ്രാഞ്ചൈസികളിലായി 80 ഓളം കളിക്കാർ പങ്കെടുത്ത വാശിയേറിയ ലീഗ് മത്സരത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിനെ പരാജയപ്പെടുത്തി തൃശ്ശൂർ ടെന്നീസ് ട്രസ്റ്റ് ചാമ്പ്യന്മാരായി. വാശിയേറിയ ഫൈനൽ മത്സരങ്ങളിൽ ടെന്നീസ് ട്രസ്റ്റിന്റെ ബൈജു ബിജുമോഹൻ കൂട്ടുകെട്ട് 17-21,17-21 എന്ന ക്രമത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിന്റെ ക്ലിൻസ് സുമേഷ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി lead നേടി. രണ്ടാമത്തെ മത്സരത്തിൽ ഇരിഞ്ഞാലക്കുട വിന്നേഴ്സിന്റെ ഷിയാസ്, പ്രസന്നൻ കൂട്ടുകെട്ട് […]