IJKVOICE

സബ്‌സിഡി പദ്ധതി ഉദ്ഘടനം

കാറളം ഗ്രാമപഞ്ചായത്ത് കറവപശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി പദ്ധതി ഉദ്ഘടനം ഇരിങ്ങാലക്കുട താണ്ണിശ്ശേരി ക്ഷീര സംഘത്തിൽ വെച്ചു ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ബിന്ദു പ്രദീപ് അവർകൾ നിർവഹിച്ചു ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ സുനിൽ മാലാന്ത്ര അവർകൾ അധ്യക്ഷതയും , പഞ്ചായത്ത്‌ വികസനകാര്യാസ്റ്റാറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ മതി അമ്പിളി യൂ വി അവർകൾ സ്വാഗതം പറഞ്ഞു ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ശ്രീമതി രജനി നന്ദകുമാർ, ശ്രീമതി സീമ കെ നായർ എന്നിവർ […]

അമ്പ് തിരുനാൾ ജനുവരി 26-28 നടക്കും

കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ ദേവാലയത്തിലെ അമ്പ് തിരുന്നാള്‍ ജനുവരി 26,27,28 തിയ്യതികളിലായി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ബണ്ട് നിർമ്മാണം പൂർത്തിയായി

കോന്തിപുലം പാലത്തിന് കീഴെ കെ.എല്‍.ഡി.സി. കനാലിന് കുറുകെ കെട്ടുന്ന താല്‍ക്കാലിക ബണ്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.6 ലക്ഷം രൂപയോളം ചിലവഴിച്ചാണ് താൽക്കാലിക ബണ്ട് വർഷാവർഷം നിർമ്മിക്കുന്നത്

കഞ്ചാവ് കേസിലെ പ്രതി പിടിയിൽ

നൂറ്റിനാൽപത് കിലോ കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ കൊടുംക്രിമിനൽ പിടിയിൽ പിടിയിലായത് രണ്ട് വർഷത്തെ ഒളിവു ജീവിതത്തിനിടയിൽ ചാലക്കുടി 2020 വർഷത്തിൽ മീൻവണ്ടിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പത്ത് വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട് പിന്നീട് പരോളിലിറങ്ങി രണ്ട് വർഷത്തോളമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ആലുവ തായിക്കാട്ടുകര സ്വദേശി കരിപ്പായി വീട്ടിൽ ഷഫീഖിനെയാണ് (കടുവ ഷഫീഖ്– 36) തൃശൂർ […]

കിണറ്റിൽ വീണ പശുകിടാവിനെ രക്ഷിച്ചു

ഊരകം : വീട്ടുപറമ്പിലെ കിണറിൽ വീണ പശുക്കുട്ടിയെ അഗ്നിശമന സേനയെത്തി രക്ഷിച്ചു. പൊഴോലിപറമ്പിൽ ലിബിൻ ജോസിന്റെ വെച്ചൂർ ഇനത്തിൽപെട്ട ഒരു മാസം പ്രായമുള്ള പശുക്കിടാവാണ്‌ കിണറ്റിൽ വീണത്. ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ അഗ്നിശമന സേനയെത്തി കിണറ്റിലിറങ്ങി പശുക്കിടാവിനെ പുറത്തേക്കെടുക്കുകയായിരുന്നു. സീനിയർ ഫയർ ഓഫിസർ എം.എസ്.നിഷാദ്, ഓഫീസർമാരായ മഹേഷ്, എം.എച്ച്.അനീഷ്, ശ്രീജിത്ത്, ദിലീപ്, ജയ്‌ജോ, ലൈജു എന്നിവർ സംഘത്തിലുണ്ടായിരുന്നു

വിസ തട്ടിപ്പ് കേസ്

അബുദാബിയില്‍ ഷിപ്പില്‍ ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സില്‍ പ്രതിയെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു.