IJKVOICE

സെറ്റോ പണിമുടക്ക് മുന്നോടിയായി ജാഥയും സമ്മേളനവും

സെറ്റോയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പണിമുടക്കിനു മുന്നോടിയായി വിളമ്പര ജാഥയും പൊതുസമ്മേളനവും ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്നു.

കള്ളനോട്ടുമായി എറണാകുളം സ്വദേശി പിടിയിൽ

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര ഗ്രൗണ്ടിൻെറ വടക്കേനടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീം ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷ് എന്ന വ്യക്തിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത ആൽഫ്രഡ്, 20/25, S/o സുനിൽ, ചിറയത്ത് വീട്, തിരുത്തിപ്പുറം എറണാകുളം ജില്ല എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ […]

കേരള കോൺഗ്രസ് സമരം

കാട്ടൂർ മുനയം ബണ്ട് കം ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ നിൽപ്പ് സമരം ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു.

ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ്

ത്രിതലപഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ടീം ഇരിങ്ങാലക്കുട ഊന്നൽ നൽകും- ആർച്ച അനീഷ്. കൂടൽമാണിക്യ ക്ഷേത്രത്തിൽ ദർശനം നടത്തി രാവിലെ 9:15 നും 10:30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്കുമാർ പാർട്ടി ഓഫീസിൽ ചാർജ് ഏറ്റെടുത്തു. മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചാർജ് ഏറ്റെടുക്കൽ യോഗം പാർട്ടി സീനിയർ നേതാവ് കെ സി വേണുമാസ്റ്റർ ഉത്ഘാടനം ചെയ്തു. ഭാരതാംബയുടേയും പാർട്ടി താത്വികാചാര്യന്മാരായ ദീനദയാൽ ഉപാദ്ധ്യായയുടേയും […]

ഗർഭാശയഗള ക്യാൻസർ പരിശോധന ക്യാമ്പ്

ഇരിഞ്ഞാലക്കുട IMA വനിതാ വിഭാഗമായ WIMS ന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട മെട്രോ ആശുപത്രിയിൽ വച്ച് ലയണസ് ക്ലബ്ബ് മെമ്പർമാർക്കും പൊതു ജനങ്ങൾക്കുമായി ഗർഭശയഗള ക്യാൻസർ സ്‌ക്രീനിങ്ങും പാപ്സ്മിയർ പരിശോധനയും നടത്തി.മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ DR. M. R രാജീവ്‌ ക്യാമ്പിന്റെ ഉൽഘാടനം നിർവഹിച്ചു.WIMA പ്രസിഡന്റ്‌ DR. മഞ്ജു, സെക്രട്ടറി DR. റീജ,DR. ഉഷാകുമാരി,DR. ഹരീന്ദ്രനാദ്,ആശുപത്രി മാനേജർ മുരളി ദത്തൻ എന്നിവർ പ്രസംഗിച്ചു

വനനിയമ ഭേദഗതി പിൻവലിച്ച LDF സര്‍ക്കാരിന് അഭിനന്ദനം!

2013ൽ മാർച്ച് മാസത്തിൽ UDF സർക്കാർ തുടങ്ങി വെച്ച വനനിയമ ഭേദഗതി ജനങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞ് ഭേദഗതി പിൻവലിച്ച LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്‌ഘാടനം ചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ് ടി.എസ്. സജീവൻ മാസ്റ്റർ അദ്ധ്യക്ഷനായി. കർഷക സംഘം ഏരിയാ വൈസ് പ്രസിഡന്റ് എം.ബി.രാജു മാസ്റ്റർ, എം.നിഷാദ്, കെ.കെ.ഷൈജു, കെ.ബി. മോഹൻദാസ്, കെ.വി. […]

കാട്ടൂർ പൊട്ടക്കടവ് സ്ലൂയിസ് തകരാർ

കാട്ടൂര്‍ പൊട്ടക്കടവ് പാലത്തിനു സമീപമുള്ള സ്ലൂയിസിന്റെ ഭാഗത്തിന് തകരാര്‍ കണ്ടെത്തി. തകര്‍ന്ന ഭാഗങ്ങളിലൂടെ ഉപ്പുവെള്ളം കയറി പ്രദേശത്തെ കൃഷിനശിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്

കരാട്ടേ ചാമ്പ്യന്‍ഷിപ്പിൽ പെരിഞ്ഞനം സ്വദേശിക്ക് സ്വർണം

ദേശീയ തലത്തില്‍ കരാട്ടേ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി പെരിഞ്ഞനം സ്വദേശി സ്‌നേഹല്‍.ജനുവരി 14 മുതല്‍ 18 വരെ ഹരിയാനയില്‍ എം ഡി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടേ ചാമ്പ്യന്‍ഷിപ്പിലാണ് സ്‌നേഹല്‍ സ്വര്‍ണ്ണമെഡല്‍ നേട്ടം സ്വന്തമാക്കിയത്.എം ജി യൂണിവേഴ്‌സിറ്റി താരവും തായ്‌ഷോക്കായ് ഗോജു രെയു കരാട്ടേ വിദ്യാര്‍ത്ഥിയുമായ സ്‌നേഹല്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള ദേശീയ മത്സരാത്ഥിയാണ്.പെരിഞ്ഞനം സ്വദേശി പരേതനായ കാരയില്‍ ഹരീഷിന്റെയും സ്മിതയുടെയും മകനാണ് സ്‌നേഹല്‍.